വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നിൻ ചിങ്ങമാസത്തിൽ നമ്മുടെ കാർഷിക പൈതൃകത്തെയും കാർഷിക സംസ്കൃതിയെയും വരും തലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം ഒരുക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ ഒക്കൽ സംസ്ഥാന വിത്ത്ല്പാദന കേന്ദ്രം. ഈ മാസം 29,30, 31 തീയതികളിൽ കാർഷിക പ്രദർശന വിപണന മേള ഒക്കൽ ഫാം ഫെസ്റ്റ് നടത്തുന്നു.
കാലാവസ്ഥ സൗഹൃദ ജീവിതശൈലി കെട്ടിപ്പടുക്കുവാൻ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്. വിവിധ കാർഷിക പ്രശ്നങ്ങളെ കുറിച്ചുള്ള സെമിനാറുകളും കാർഷിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രായോഗിക ക്ലാസുകളും പ്രകൃതി സംരക്ഷണം, കൃഷിയും, കാലാവസ്ഥയും ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചലച്ചിത്ര പ്രദർശനവും, കാർഷിക ക്വിസ് എന്നീ വിവിധ ആകർഷക വിഭവങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. പ്രസ്തുത വേളയിൽ കാലാവസ്ഥ സൗഹൃദ ജീവിതശൈലി എന്ന ആശയം അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ എക്സിബിഷൻ നടത്തുന്നു.
Okal Farm Fest conducted On 29th, 30th and 31st of this month
Discussion about this post