Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ജാതിക്കയെക്കുറിച്ച് ചോദിക്ക്യാ…

Agri TV Desk by Agri TV Desk
September 14, 2022
in കൃഷിരീതികൾ
Share on FacebookShare on TwitterWhatsApp

ജാതിയ്ക്ക സൗദി അറേബ്യയിൽ നിരോധിച്ചതാണ് എന്നറിയാമോ?
അതേ.മസാല പൊടികളിൽ ഒഴികെ ജാതിക്കായോ അതിന്റെ പൊടിയോ നിഷിദ്ധം. കാരണം അത് ഒരു മയക്കു മരുന്ന് ആയിട്ട് അവർ കണക്കാക്കുന്നു.അത് ഒരു പരിധി വരെ ശരിയാണ് താനും. അതിൽ അടങ്ങിയിരിക്കുന്ന Myristicin എന്ന chemical LSD പോലെ ഉന്മാദം ഉണ്ടാക്കും വലിയ അളവിൽ ഉപയോഗിക്കുമ്പോൾ.അതായത് രമണാ..2-3 ജാതിക്കായുടെ പൊടി ഒരു സമയത്ത് ശരീരത്തിൽ ചെന്നാൽ ഉള്ള കഥയാണ് പറഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതൽ ജാതിയ്ക്ക ഉൽപ്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ ആണ്. അവിടുത്തെ മൊളൂക്കാസ് ദ്വീപുകളിൽ (ബാൻഡാ ദ്വീപ് ) മാത്രമേ ഒരു കാലത്തു ജാതി വിളഞ്ഞിരുന്നുള്ളൂ.ഒരു കാലത്ത് അവിടം പോർച്ചുഗീസ് കോളനി ആയിരുന്നു. പിന്നീട് അത് ഡച്ചു കാരുടെ കയ്യിലും ഒടുവിൽ ബ്രിട്ടീഷ്കാരുടെ കയ്യിലും എത്തി. അവർ ജാതിക്കയെ സിങ്കപ്പൂർ, ശ്രീലങ്ക, സാൻസീബെർ, ഗ്രനേഡ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു. അങ്ങനെ ആണ് കരീബിയൻ ദ്വീപ് ആയ ഗ്രനഡ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജാതിക്ക ഉൽപ്പാദകർ ആയത്.പക്ഷെ നിരന്തരം ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ അവിടുത്തെ ജാതി കൃഷിയുടെ നടുവൊടിക്കുന്നുണ്ട്.കുറച്ച് ജാതിക്കായ്കൾ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു പ്രഭുവിന് തുല്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇംഗ്ലണ്ടിൽ. ഫെർഡിനാൻഡ് മഗല്ലൻ ജാതിക്ക തേടി ഇറങ്ങിയ ഒരു സാഹസിക യാത്രയിൽ 5 കപ്പലുകളുടെ നഷ്ടവും 250 പേരുടെ മരണവും ഉണ്ടായെങ്കിലും 20000 കിലോ ജാതിക്ക കിട്ടിയത് വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു.

മനസ്സിലായല്ലോ, ആക്കാലത്തെ ജാതിക്കായുടെ വലിപ്പവും മഹത്വവും.
ഗ്രനഡ യുടെ ദേശീയ പതാകയിൽ പിളർന്ന ഒരു ജാതിക്കായുടെ ചിത്രം ഉള്ള കാര്യം എത്ര പേർക്കറിയാം?
നമ്മുടെ കുഞ്ഞു വാവമാർക്ക് കൊടുക്കുന്ന ഉര (ഉരച്ച് കൊടുക്കുന്ന ) മരുന്നിലും ജാതിക്ക ഉള്ള കാര്യം അറിയാമല്ലോ.
ജാതി കൃഷിയ്ക്ക് ഏറ്റവും പറ്റിയ കാലാവസ്ഥ ആണ് കേരളത്തിൽ. ഒരു പക്ഷെ ഇന്തോനേഷ്യ യ്ക്കും ഗ്രനഡയ്ക്കും ഭീഷണി ഉയർത്തത്തക്ക തരത്തിൽ.
പക്ഷെ മഴക്കാലത്ത് വരുന്ന വിളവെടുപ്പും ശരിയായി ഉണക്കാത്തതു മൂലം ഉള്ള പൂപ്പൽ ബാധയും ഉൽപ്പന്നത്തിന്റെ മാറ്റ് കുറയ്ക്കുന്നു. അഫ്ലോടോക്സിന്റെ അനുവദനീയ പരിധി യൂറോപ്യൻ നിലവാരം അനുസരിച്ചു 10ppb ആണ്. അല്പം കടുപ്പം തന്നെ.
25 കൊല്ലത്തിന് മുകളിൽ പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിൽ പറ്റിയ ഇടവിളയാണ് ജാതി. നാല് മരങ്ങൾക്കിടയിൽ ഒരു ജാതി നടാം. ആറാം വർഷം മുതൽ വിളവെടുപ്പ് തുടങ്ങാം.
ജാതി മരം വീഞ്ഞ് പോലെയാണ്. പഴകും തോറും വിളവും വരുമാനവും കൂടും. ഒരു പുരുഷായുസ്സ് വിളവെടുക്കാം.

പത്തു വാഴ വച്ചിരുന്നു എങ്കിൽ എന്നതിന് പകരം രണ്ടു ജാതി വച്ചിരുന്നെങ്കിൽ എന്ന് പറയിക്കുന്നിടത്തോളം. അല്ലെങ്കിൽ അതുക്കും മേലെ. ജാതി ഡാ…
തനി വിളയായി ചെയ്യുമ്പോൾ 8mx8m അകലം നൽകാം. നന നിർബന്ധം.
ജാതിയിൽ ആൺ മരവും പെൺ മരവും ഉള്ള കാര്യവും മറക്കേണ്ട.
ഒട്ടു മരങ്ങളെക്കാൾ ആയുസ്സ് കുരു മുളപ്പിച്ച മരങ്ങൾക്കു കൂടും.
തൈകളുടെ വില അല്പം കൂടുതൽ ആണ് എന്ന് പറയാതെ വയ്യ. ഓരോ ഇലത്തട്ടു കൂടുമ്പോഴും വിലയിൽ രണ്ടു നൂറിന്റെ നോട്ടും കൂടും.
കേരളത്തിലെ ചില കുടുംബങ്ങൾ ജാതി മരങ്ങൾക്ക് പ്രശസ്തം. കടുകുമ്മാക്കേൽ, കൊച്ചുകുടിയിൽ എന്നിവ. വിശേഷപ്പെട്ട ഇനങ്ങൾ അവർക്കുണ്ട്.
വിളവെടുത്ത കായ്കൾ പിളർന്ന്, ജാതി പത്രി പൊട്ടാതെ ഇളക്കി എടുത്ത് നന്നായി കഴുകി ഡ്രയറിലോ സൂര്യ പ്രകാശത്തിലോ 4-5 ദിവസം ഉണക്കി പത്രിയുടെ നിറം പോകാതെ 10 ശതമാനത്തിൽ താഴെ മാത്രം ഈർപ്പത്തിൽ വായു കടക്കാതെ സൂക്ഷിച്ചു വയ്ക്കാം.
ചുവന്ന നിറം നൽകുന്ന വർണ്ണകമായ ലൈക്കോപീൻ പെട്ടെന്ന് ഓക്സീകരണത്തിന്‌ വിധേയമാകും. നിറം മങ്ങുന്നത് വില കുറയാൻ കാരണമാകും.
കായ്കൾ 12-15 ദിവസം ഉണങ്ങി തമ്മിൽ മുട്ടുമ്പോൾ കലപില ശബ്ദം കേൾക്കണം.
അതാണ് അതിന്റെ പരുവം.
നാഷണൽ ഹോർട്ടികൾചർ മിഷൻ പദ്ധതിയിൽ മഹാരാഷ്ട്രയിലും മറ്റും കൃഷി വ്യാപകമാകുന്നുണ്ട്.ആയതുകൊണ്ട് സ്ഥലമുണ്ടെങ്കിൽ രണ്ടു ജാതി തൈകൾ വയ്ക്കുന്നത് നല്ല ഒരു ആശയമാണ്.
സമ്പത്തു കാലത്തു തൈ രണ്ടു വച്ചാൽ ആപത്തു കാലത്തു പിസ്സ രണ്ട് തിന്നാം.

എഴുതി തയ്യാറാക്കിയത്-പ്രമോദ് മാധവൻ, കൃഷി ഡയറക്ടർ, ദേവികുളം, ഇടുക്കി

Tags: cultivationkeralanutmeg
Share4TweetSendShare
Previous Post

അഞ്ചുവർഷം കൊണ്ട് 50 ലക്ഷത്തിലേറെ തൈകൾ ഉല്പാദിച്ച വനിതാ കൂട്ടായ്മയുടെ വിജയഗാഥ

Next Post

നൂറുമേനി വിളയുന്ന പന്തൽ കൃഷി

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

നൂറുമേനി വിളയുന്ന പന്തൽ കൃഷി

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies