നൂര്‍ജഹാന്‍ മാങ്ങ- മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ഉത്പാദിപ്പിക്കുന്ന ഈ മാങ്ങയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാങ്ങയാണ് നൂര്‍ജഹാന്‍. വില കേട്ടാല്‍ ഞെട്ടും. 500 മുതല്‍ 1000 രൂപ വരെ യാണ് ഈ സീസണില്‍ നൂര്‍ജഹാന്‍ മാങ്ങയുടെ വില.
അഫ്ഗാനാണ് നൂര്‍ജഹാന്‍ മാങ്ങയുടെ സ്വദേശം. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡയില്‍ മാത്രമാണ് നൂര്‍ജഹാന്‍ കൃഷിയുള്ളത്. ശിവരാജ് സിംഗ് ജാദവ് എന്ന കര്‍ഷകന്റെ കൃഷിത്തോട്ടത്തില്‍ ഈ സീസണില്‍ മൂന്ന് നൂര്‍ജഹാന്‍ മാവില്‍ നിന്ന് 250 മാങ്ങകളാണ് ലഭിച്ചത്. 500 മുതല്‍ 1000 രൂപ വരെ വിലയിട്ട മാങ്ങയുടെ ബുക്കിംഗ് വളരെ വേഗത്തില്‍ കഴിഞ്ഞു. 2 കിലോ മുതല്‍ 3.5 കിലോ വരെയായിരുന്നു ഈ സീസണില്‍ നൂര്‍ജഹാന്‍ മാങ്ങയുടെ തൂക്കം.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണിലെ കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മികച്ച വിളവ് ലഭിക്കാന്‍ കാരണം.
2020ല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നൂര്‍ജഹാന്‍ മാവുകള്‍ ശരിയായ രീതിയില്‍ പൂത്തിരുന്നില്ല. 2019ല്‍ ഒരു മാങ്ങയ്ക്ക് 2.75 കിലോ വരെ ഭാരമുണ്ടായിരുന്നു. 1200 രൂപയായിരുന്നു ഒരെണ്ണത്തിന് അന്ന് വിലയിട്ടിരുന്നത്.
ജൂണ്‍ ആരംഭത്തിലാണ് നൂര്‍ജഹാന്‍ മാവുകളില്‍ നിന്ന് വിളവ് ലഭിക്കുക. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് മാവ് പൂക്കാറുള്ളത്.
Discussion about this post