ചെറുകിട കോഴി-കന്നുകാലി ഫാമുകള്‍ക്ക് ഇനി ലൈസന്‍സ് വേണ്ട. ഗ്രാമീണ മേഖലയില്‍ 100 കോഴികളെ വരെ വളര്‍ത്തുന്നവരെ ലൈസന്‍സ് വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 20 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു.
നഗരപരിധിയില്‍ 30 കോഴികളെയാണ് ഇനി ലൈസന്‍സ് ഇല്ലാതെ വളര്‍ത്താന്‍ കഴിയുക. ഗ്രാമപ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സും അഗ്നിശമനസേനയുടെ എന്‍ഒസിയും ഇല്ലാതെ പത്ത് പശുക്കളെ വരെ വളര്‍ത്താം. നേരത്തെ 5 പശുക്കള്‍ എന്നായിരുന്നു പരിധി.
കോഴി, കന്നുകാലി എന്നീ ചെറുകിട സംരംഭങ്ങളെ അപകടകരമായ വ്യവസായങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post