ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് കാർഷികരംഗമെന്ന് നീതി ആയോഗ് അംഗം രമേഷ് ചന്ദ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അഞ്ച് ശതമാനം വളർച്ചയാണ് കാർഷികരംഗം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എക്കാലത്തെയും ഉയർന്ന നിലയിലാണ് 2016-17 മുതൽ 2022-23 വരെ കാർഷികരംഗം വളർച്ച പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് നീതി ആയോഗ് അംഗത്തിൻ്റെ പരാമർശം. 2006 വരെ 3.2 ശതമാനമായിരുന്നു മൊത്തം ജിഡിപിയിൽ കാർഷികരംഗത്തിൻ്റെ സംഭാവനയെങ്കിൽ ഇത് 4.3 ശതമാനം വരെ ഉയർന്നു.
കാർഷികരംഗത്തെ സമീപകാല നേട്ടങ്ങളും അവസരങ്ങളും ഇന്ത്യയുടെയും ലോകത്തിൻ്റെയും ഭാവി വികസനത്തിൽ കൃഷിയുടെ പങ്കിനെ അടിവരയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
NITI Aayog member Ramesh Chand said that agriculture is the corner stone of India’s economy.
Discussion about this post