നിലമ്പൂർ തേക്കിന് ജിഐ ടാഗ്.ജി.ഐ പദവി നേടുന്ന ആദ്യ വനോത്പന്നമെന്ന പദവിയും ഇതോടെ ലോകത്തെ വിലയേറിയ മരങ്ങളിലൊന്നായ കേരളത്തിലെ നിലമ്പൂർ തേക്ക് സ്വന്തമാക്കി. തിരുവനന്തപുരം പാലോട് വൃന്ദാവനം ടിംബേഴ്ഡിൽ വളരുന്ന നിലമ്പൂർ തേക്കിനാണ് പദവി ലഭിച്ചത്.
കേരള കാർഷിക സർവകലാശാലയുടെ ഐ.പി.ആർ സെല്ലും ഫോറസ്ട്രി കോളേജും മുൻകൈയെടുത്താണ് നിലമ്പൂർ തേക്കിന് ജി ഐ ടാഗ് നേടിയെടുത്തത്. വിപണിയിൽ ഏറെ ആവശ്യക്കാരാണ് നിലമ്പൂർ തേക്കിനുള്ളത്.
തേക്കിൻ തടിയ്ക്ക് വില കൂടിയതോടെ തൈകൾക്കും ക്ഷാമമാണ്. ഏറെ ഡിമാൻഡുള്ള നിലമ്പൂർ തേക്കിന്റെ തൈകളോ വേരുകളോ ആണ് നടുന്നത്. വനംവകുപ്പിന്റെ നഴ്സറി വഴിയാണ് വിതരണം. ഡിമാൻഡ് കൂടിയത് മനസിലാക്കാതെ ആവശ്യത്തിന് തൈകൾ വനം വകുപ്പ് ശേഖരിക്കാതിരുന്നതാണ് ക്ഷാമത്തിന് കാരണം. സ്വകാര്യ നഴ്സറികളിലും ആവശ്യത്തിനില്ല.
Nilambur Teak got GI tag















Discussion about this post