തിരുവനന്തപുരം:കീടനാശിനിയും മറ്റ് രാസവളങ്ങളും ഉപയോഗിച്ച് കൃഷി ചെയ്ത് കേരളത്തിലെത്തിക്കുന്ന വ്യാജ ജൈവ ഉത്പന്നങ്ങളെ കണ്ടെത്താനൊരുങ്ങി കൃഷി വകുപ്പ്. ‘ശുദ്ധം, ജൈവം’ എന്ന് പറഞ്ഞെത്തുന്ന ഉത്പന്നങ്ങളെ പിടികൂടുകയാണ് ലക്ഷ്യം. കാര്‍ഷിക സര്‍വകലാശാലയുടെ കൂടി സഹകരണത്തോടെയാണ് പരിശോധന.
പരിശോധിക്കുന്ന സാമ്പിളുകളില്‍ പരിധിയില്‍ കൂടുതല്‍ കീടനാശിനിയുടെ അംശം കണ്ടാല്‍ ഉത്പാദകന്റെയും വില്‍പന നടത്തിയ കടകളുടെയും പൊതുവിവരങ്ങള്‍ സഹിതം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൈവ കാര്‍ഷിക മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി.
കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനും സംവിധാനങ്ങളൊരുക്കാന്‍ വെള്ളയാണിയിലെ കീടനാശിനി ലാബിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
new scheme by agricultural department
Discussion about this post