വാഗമൺ മലനിരകളിൽനിന്ന് പുതിയ പുതിയ ഇനം സസ്യത്തെ ഗവേഷകർ കണ്ടെത്തി. കോട്ടയം – ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വാഗമൺ മലനിരകളിൽ നിന്നാണ് മലയാളി ഗവേഷകർ ‘ലിറ്റ്സിയ വാഗമണിക’ എന്ന പുതിയ ഇനം സസ്യത്തെ തിരിച്ചറിഞ്ഞത്. ലെറെസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനസിൽപ്പെട്ട സസ്യത്തെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാഗമൺ മലനിരകളിലെ സമുദ്രനിരപ്പിൽ നിന്ന് ആയിരം മീറ്ററിനും മുകളിലുള്ള നിത്യഹരിത വനങ്ങളിൽ ആണ് ഈ സസ്യം കാണപ്പെടുന്നത്.

പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ എ. ജെ റോബി കോഴഞ്ചേരി സെൻറ് തോമസ് കോളേജ് ബോട്ടണി വിഭാഗം ഗവേഷക രേവതി വിജയ് ശർമ എന്നിവരാണ് പുതിയ സസ്യത്തെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിയത്.ന്യൂസിലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ഫൈറ്റോ ടാക്സയിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിക്കും.
Summery : New plant species identified in Vagmon















Discussion about this post