ജിഎസ്ടി നിരക്കുകളിലെ പുതിയ മാറ്റം കർഷകർക്ക് പ്രയോജനകരം. ക്ഷീര ഉൽപ്പന്നങ്ങളുടെയും രാസവളങ്ങളുടെയും ട്രാക്ടറുകളുടെയും ജിഎസ്ടി നിരക്ക് കുറഞ്ഞത് കാർഷിക മേഖലയ്ക്ക് ഊർജ്ജം പകരുന്നതാണ്. 1800 സിസിയിൽ താഴെയുള്ള ട്രാക്ടറുകൾക്ക് ജിഎസ്ടി നിരക്ക് 5% ആയി കുറഞ്ഞു. ട്രാക്ടർ, ടയറുകൾ,ട്യൂബുകൾ, ഹൈഡ്രോളിക് പമ്പുകൾ എന്നിവയുടെ നികുതി 18% ത്തിൽ നിന്ന് 5% ആയി കുറഞ്ഞു.
സ്പ്രിംഗ്ലറുകൾ, ഡ്രിപ്പ് ഇറിക്കേഷൻ സംവിധാനങ്ങൾ എന്നിവയുടെ ജിഎസ്ടിയിലും നല്ല രീതിയിൽ കുറവ് വന്നിട്ടുണ്ട്. 12 ജൈവ കീടനാശിനികളുടെയും നിരവധി സൂക്ഷ്മ പോഷകങ്ങളുടെയും ജിഎസ്ടി നിരക്ക് 12% നിന്ന് 5% ആയി കുറച്ചിട്ടുണ്ട്. പാൽ,പനീർ എന്നിവയ്ക്ക് ജിഎസ്ടി ഇല്ല.വെണ്ണയുടെയും നെയ്യുടെയും ജിഎസ്ടി 12% നിന്ന് 5% ആയി കുറച്ചു. സംസ്കരിച്ച മത്സ്യത്തിനും, പ്രകൃതിദത്ത തേനിനും ജിഎസ്ടി 5% മാത്രമായിരിക്കും. ഗുഡ്സ് കാരിയറുകൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസിന് 5% ആയിരിക്കും ജിഎസ്ടി. സൗരോർജ്ജ പമ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജലസേചന ഉപകരണങ്ങളുടെ ജിഎസ്ടി 12% ത്തിൽ നിന്ന് 5% ആയി കുറച്ചു. പുതുക്കിയ ജിഎസ് ടി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
Discussion about this post