കഴിഞ്ഞ 20 വർഷമായി കൃഷി കാത്ത് കിടന്ന പുന്നല നാടന്നൂർ ഏലയ്ക്ക് ഇത് പുതു ജന്മമാണ്.നാലേക്കറോളം വരുന്ന നിലത്തിൽ ആഗസ്റ്റ് ആദ്യവാരം കൃഷിയിറക്കുവാൻ ആണ് തീരുമാനം. ഇതോടെ പഴയ പ്രൗഡിയോടെ ഏല ഇനി സജീവമാകും.
ഇതിന്റെ മുന്നോടിയായുള്ള നിലമൊരുക്കൽ ദിവസങ്ങൾക്ക് മുൻപ് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വേണുഗോപാൽ നിർവഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലാ പഞ്ചായത്ത് ആണ് പദ്ധതിയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.
പത്തനാപുരം കടയ്ക്കാമണ് കേന്ദ്രമായ ധനമിത്ര കർഷക സംഘമാണ് ഇനി നാടന്നൂർ ഏലയിൽ കൃഷിയിറക്കുക.ഒരിക്കൽ നെലുൽപ്പാദന രംഗത്ത് സജീവമായിരുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം – പുന്നല നാടന്നൂർ ഏല പിന്നീട് തരിശു ഭൂമിയായി കിടന്നത് 20 വർഷത്തോളമാണ്.പവർഗ്രിഡ് കമ്പനി, കൂടകുളം- മാടക്കത്തറ ലൈൻ നിർമാണ പ്രവർത്തങ്ങൾ ആരംഭിച്ചതോടെയാണ് നാടന്നൂർ ഏല തരിശു നിലമായത്.
Discussion about this post