കേരളത്തിലെ ഗ്രാമാന്തരങ്ങളിലെല്ലാം ഒട്ടേറെ തനി നാടൻ മാവിനങ്ങൾ പഴയ കാലത്തു ധാരാളം കണ്ടിരുന്നു.ചെറുതെങ്കിലും തേനൂറുന്ന മാമ്പഴങ്ങൾ. വലിയ മാവുകളുടെ ചുവട്ടിൽ രാവിലെ തന്നെ എത്തി മാമ്പഴങ്ങൾ ശേഖരിച്ച് പങ്കിട്ട് കഴിച്ചിരുന്ന ഒരു ബാല്യകാലം പഴമക്കാരുടെ മനസ്സിലുണ്ടാകും. മാമ്പഴക്കാലമായാൽ പിന്നെ വീട്ടമ്മമാർക്കെന്നും തിരക്കാണ് . മാമ്പഴ പുളിശ്ശേരി അക്കാലത്ത് ചോറിന് പ്രധാന വിഭവമാണ്. പച്ച മാങ്ങ കൊണ്ട് കിച്ചടി, അച്ചാർ തുടങ്ങി മാങ്ങാപ്പഴസത്ത് പായയിൽ ഉരച്ച് തേച്ച് ഉണങ്ങി സൂക്ഷിക്കുന്ന ‘മാമ്പഴതെര’ നിർമ്മാണം വരെ ആകെ മാങ്ങാ മയമാണ് വീടുകളിലെങ്ങും.
കാലാന്തരത്തിൽ നമ്മുടെ നാട്ടുമാവുകളിൽ പലതും വെട്ടിമാറ്റിയതോടെ നാട്ടു മാമ്പഴക്കാലവും വിസ്മൃതിയിലായി.
നാടൻ മാവിനങ്ങളുടെ സ്നേഹിതരായ ഇന്നത്തെ തലമുറയിലെ കർഷകർ ഇവ സംരക്ഷിച്ചു വളർത്താൻ ശ്രമമാരംഭിച്ചു കഴിഞ്ഞു. രുചികരമായ നാടൻ മാവുകൾ പല നാടുകളിൽ നിന്ന് കണ്ടെത്തി അവയുടെ മുകളിൽ നിന്ന് ചെറു കമ്പുകൾ ശേഖരിച്ച് മുകുളങ്ങളെടുത്ത് കൂടകളിൽ വളരുന്ന ചെറു മാവിൻ തൈകളിൽ ബഡ് ചെയ്ത് നാടൻ മാവുകളുടെ ചെറു പതിപ്പുകൾ സൃഷ്ടിച്ചെടുക്കുന്നു .
സൂര്യപ്രകാശമുള്ള സ്ഥലത്ത് ഇവ വളർത്താം. പരിചരണവും കുറച്ചു മതി. രോഗങ്ങളോ കീടങ്ങളോ നാടൻ ബഡ് തൈകളെ ബാധിക്കാറുമില്ല. ശിഖരങ്ങളോടെ പടർന്നു പന്തലിച്ച് വളരുന്ന ഇവ രണ്ടു മൂന്നു വർഷം കൊണ്ട് പഴയ മാമ്പഴക്കാലം തിരികെ എത്തിക്കും.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
Discussion about this post