വിയറ്റ്നാം ഏർലി പോലെ തന്നെ നേരത്തെ ചക്കകൾ ലഭിക്കുന്ന നാടൻ ഏർലി വരിക്ക പ്ലാവുകളും കൃഷിയിടങ്ങളിലെത്തി. നാട്ടിൽ ചക്കക്കാലം ആരംഭിക്കുന്നതിനു മുമ്പ് നവംബർ മാസത്തോടെ നാടൻ ഏർലി വരിക്കപ്ലാവിലെ ചക്കകൾ പാകമായി തുടങ്ങും ഉരുളൻ രൂപമുള്ള ചക്കകൾ കൾക്ക് ഏഴു കിലോയോളം തൂക്കം കാണാറുണ്ട്. ചുളകൾ വലുതും രുചികരവുമാണ്. പത്തനംതിട്ട – കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള മുക്കൂട്ടുതറ ഗ്രാമത്തിലാണ് ഈ നാടൻ വരിക്കയുള്ളത്.ഈ പ്ലാവിലെ രുചികരമായ ചക്ക ചൂളകൾക്ക് മഞ്ഞ നിറമാണ്.
ഈ മാതൃക്ഷത്തിൽ നിന്ന് തയ്യാറാക്കിയ ബഡ് തൈകൾ കൃഷിയത്തിൽ നടാൻ നടാൻ തയ്യാറായി കഴിഞ്ഞു. മികച്ച വളർച്ചാ സ്വഭാവമുള്ള ബഡ് തൈകൾ നീർവാർച്ചയും സൂര്യപ്രകാശവുമുള്ള സ്ഥലത്ത് നട്ടു വളർത്താം.
ജൈവ വളം ചേർത്തു പരിചരണം നൽകിയാൽ നാടൻ ഏർലി വരിക്ക പ്ലാവ് മൂന്നു വർഷം കൊണ്ട് വളർന്നു ചക്കകൾ വിരിഞ്ഞു തുടങ്ങും.നാടൻ വരിക്ക പ്ലാവായതിനാൽ രോഗ പ്രധിരോധശേഷിയേറും.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
Discussion about this post