ഗ്രാമീണ മേഖലയിലെ സ്റ്റാർട്ടപ്പുകളെയും സംരംഭങ്ങളെയും വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി അഗ്രി ഷുർ-‘Agri SURE’ പദ്ധതിയുമായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്). കാർഷികരംഗത്തെ 85-ത്തിലേറെ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്യും. തിരഞ്ഞെടുക്കുന്ന ഓരോ സ്റ്റാർട്ടപ്പിനും 25 കോടി രൂപ വരെ നൽകും. കാർഷിക മേഖലയിലെ നവീകരണത്തിലേക്കുള്ള പൊൻതൂവലായാണ് അഗ്രി-ഷൂർ പദ്ധതിയെ കർഷകർ നോക്കി കാണുന്നത്.
നബാർഡ്, കൃഷി മന്ത്രാലയം, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 250 കോടി രൂപ തുല്യ സംഭാവനയായി നൽകി ആകെ 750 കോടി രൂപയാണ് പ്രാരംഭ ഘട്ടത്തിൽ നൽകുന്നത്. കാർഷികോൽപന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ഊന്നൽ നൽകുന്നു. കൃഷിയിലും അനുബന്ധ മേഖലകളിലും സ്വാധീനം ചെലുത്തുന്നതുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കാർഷിക രീതികളെ മെച്ചപ്പെടുത്താനും ഇതിന് സാധിക്കും.
ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് ഇത് വഴി ലക്ഷ്യം വയ്ക്കുന്നതെന്ന് നബാർഡ് വ്യക്തമാക്കി. ഉത്പാദനക്ഷമത മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലമാക്കാനും അതുവഴി ചെറുകിട നാമമാത്ര കർഷകരെയും ലോകവിപണിയിലെത്തിക്കുകയാണ് ഉദ്ദേശ്യം.
ധനസഹായം വാഗ്ദാനം ചെയ്യുന്ന സംരംഭത്തിന് പുറമേ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഹാക്കത്തോൺ ‘അഗ്രിസ്യൂർ ഗ്രീനത്തോൺ 2024’ ആരംഭിച്ചിട്ടുണ്ട്. നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ ഉയർന്ന നിരക്ക്, കാർഷിക മാലിന്യങ്ങളെ ലാഭകരമായ സംരംഭങ്ങളാക്കി മാറ്റുക, പുനരുൽപ്പാദിപ്പിക്കുന്ന കൃഷിയെ സാമ്പത്തികമായി ലാഭകരമാക്കുക തുടങ്ങിയവയ്ക്കായി കൃത്യാമായ മാർഗനിർദ്ദേശങ്ങൾ നൽകാനും കർഷകരുടെ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും പരിഹാരം കണ്ടെത്താനും ഹാക്കത്തോൺ സഹായിക്കും.
NABARD unveils 750 crore ‘Agri SURE’ fund to boost agricultural innovation
Discussion about this post