കാർഷിക വായ്പകൾക്ക് പലിശയിളവ് നൽകുന്ന പദ്ധതിയിൽ മാറ്റംവരുത്തി നബാർഡ്. കാർഷിക വായ്പകൾക്കൊപ്പം കാർഷിക അനുബന്ധവായ്പകൾക്കും സബ്‌സിഡി ബാധകമാക്കി.
ഫിഷറീസ്, മൃഗസംരക്ഷണം, തേനീച്ചവളർത്തൽ, പാലുത്പാദനം എന്നീ മേഖലകളിലുള്ള വായ്പകൾക്കും പലിശയിളവ് നൽകും. നേരത്തെ വിള അടിസ്ഥാനമാക്കിയുള്ള കാർഷികവായ്പകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്.
വായ്പയ്ക്ക് പരമാവധി മൂന്നുലക്ഷം രൂപയാണ് പലിശ സബ്‌സിഡി. കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് മൂന്നു ശതമാനമാണ് പലിശ സബ്‌സിഡിയായി നൽകുന്നത്. സഹകരണസംഘങ്ങൾ വഴിയാണ് സംസ്ഥാനത്ത് കൂടുതൽ കാർഷികവായ്പ നൽകുന്നത്.
Discussion about this post