Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ആദായകരമാണ് മുരിങ്ങ കൃഷി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Agri TV Desk by Agri TV Desk
October 30, 2024
in കൃഷിരീതികൾ, പച്ചക്കറി കൃഷി
397
SHARES
Share on FacebookShare on TwitterWhatsApp

രുചിയിലും ഔഷധഗുണത്തിലും മുന്നിലാണ് മുരിങ്ങ. അതുമാത്രമല്ല, സൗന്ദര്യവര്‍ധക വസതുവായി വരെ മുരിങ്ങയെ പ്രയോജനപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മുരിങ്ങയെ വാണിജ്യാടിസ്ഥാനത്തില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ലെന്നതാണ് വസ്തുത. കര്‍ഷകര്‍ക്കും, പുതുസംരംഭകര്‍ക്കും വനിത കൂട്ടായ്മകള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന ആദായകരമായ ഒരു വ്യവസായമാണ് മുരിങ്ങ കൃഷി.

മുരിങ്ങയുടെ ഇലയും കായും മാത്രമല്ല, പൂവും ഭക്ഷ്യയോഗ്യമാണ്. ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും മുരിങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് ഉത്തമ ഔഷധം കൂടിയാണ് മുരിങ്ങയുടെ കായും ഇലയും പൂവുമൊക്കെ. വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇലയിലും കായിലുമൊക്കെ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നു. മുരിങ്ങയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ദ്ധിപ്പിക്കുകയും ഇരുമ്പിന്റെ അംശം കൂടിയ അളവില്‍ ഉള്ളതിനാല്‍ വിളര്‍ച്ച പോലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.

Drumstick farming

സൗന്ദര്യലേപനമായി മുരിങ്ങയ്ക്കാകുരു എണ്ണ ഉപയോഗിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമാണ് മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍. ഇത് മുഖക്കുരു ഉണ്ടാകുന്നത് തടയുകയും ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുരിങ്ങയില പൗഡര്‍, മുരിങ്ങക്കുരു എണ്ണ, മുരിങ്ങാ ടീ, മുരിങ്ങ പൂ ഉണക്കിയത്, മുരിങ്ങയില ടാബ്ലെറ്റ്, എനര്‍ജി ബാര്‍ തുടങ്ങി മുരിങ്ങയെ പല തരത്തില്‍ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളുമാക്കാം. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുള്ള അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളാണ് അനുപമ, AD4 എന്നിവ.

മൊരിന്‍ഗ ഒളൈഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊറിന്‍ഗേസിയെ കുടുംബത്തില്‍പ്പെട്ടതാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവുള്ള മുരിങ്ങയില്‍ കുറഞ്ഞ കീടരോഗബാധയേ ഉണ്ടാകൂ. മെയ്-ജൂണ്‍ മാസങ്ങളാണ് കേരളത്തില്‍ മുരിങ്ങയുടെ നടീല്‍കാലം. കമ്പു നട്ടോ വിത്തു നട്ടോ മുരിങ്ങ വളര്‍ത്താവുന്നതാണ്. നടീല്‍ വസ്തുവായി കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ 1-1.5 മീറ്റര്‍ നീളവും 15-20 സെന്റീമീറ്റര്‍ വണ്ണവുമുള്ള കമ്പാണ് ഉപയോഗിക്കേണ്ടത്. രണ്ട് തൈകള്‍ തമ്മിലുള്ള നടീല്‍ അകലം 4×4 മീ ആണ്. ഏതാണ്ട് 250 കമ്പുകളാണ് ഒരു സ്ഥലത്തേക്ക് നടാന്‍ ആവശ്യം. തടം ഒന്നിന് 10-20 കിലോ കാലിവളം ചേര്‍ക്കാവുന്നതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്നു. ശരാശരി ഒരു മരത്തില്‍ നിന്നും ഒരു വര്‍ഷം ഏകദേശം 10-15 കിലോ വരെ വിളവ് ലഭിക്കും.

Content summery : Drumstick farming tips

Tags: krsihimooringamuringa
Share397TweetSendShare
Previous Post

തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ കുട്ടനാടൻ താറാവുകൾ വില്പനയ്ക്ക്

Next Post

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Discussion about this post

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies