പാലക്കാട്: നടീൽ കഴിഞ്ഞ പാടങ്ങളിൽ പായൽ (ചണ്ടി) വ്യാപിക്കുന്നു. ആലത്തൂർ കൃഷിഭവൻ നടത്തിയ ഫീൽഡ് സർവേയിൽ തെക്കേപ്പാടം പാടശേഖരത്തിൽ പൂർണമായും കാട്ടുശ്ശേരി പാടശേഖരത്തിൽ പലേടത്തും പായൽ വ്യാപനവും മണ്ണിൽ അമ്ലാംശം കൂടുതലാണെന്നും കണ്ടെത്തി.
പായൽ വ്യാപനം നെൽ ചെടികളുടെ വളർച്ച മരുടിക്കാൻ കാരണമാകും. പാടത്ത് ചുവന്ന പാടയായി കാണുന്നതാണ് അമ്ലാംശം. മണ്ണിൽ ജൈവാംശം കുറവായതും അമ്ലത അധികമായതും നൈട്രജൻ വളങ്ങളുടെയും മിക്‌സ്ചർ വളങ്ങളുടെയും കൂടുതലായുള്ള ഉപയോഗവുമാണ് പായൽ കൂടാനുള്ള കാരണം.
വൈക്കോൽ ഉഴുതു ചേർക്കൽ, പച്ചില വളം തുടങ്ങിവ നടത്തുന്നത് മണ്ണിലെ ജൈവാംശം കൂടാൻ സഹായിക്കും. മണ്ണിൽ ഫോസ്ഫറസിൻ്റെ അളവ് കുറയ്ക്കാൻ അടിവളമായി ഏക്കറിന് 100 കിലോഗ്രാം ജൈവവളവും നാലു കിലോഗ്രാം വാം മെറ്റാറൈ, ഒരു കിലോഗ്രാം സ്യൂഡോമോണാസ്, സോല്യു ബിലീസിങ് ബാക്ടീരിയ, ഒരു കിലോ ഫോസ്ഫറസ് സോല്യൂബിൾ ബാക്ടീരിയ എന്നിവ വിതറിയശേഷം ഞാറ് നടാം. ഇത് മണ്ണിലെ ലയിക്കാത്ത ഫോസ്ഫറസിനെ ലയിപ്പിച്ച് നെൽച്ചെടിക്ക് നൽകുകയും പായലിനെ കുറയ്ക്കുകയും ചെയ്യും.
Moss in the paddy fields and The soil is more acidic















Discussion about this post