സമൂഹത്തിലെ സാധാരണ ജനങ്ങളിലേക്ക് ചെറുധാന്യ അറിവുകൾ എത്തിക്കുന്നതിനായി K. S R. T. C ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടങ്ങൾ നടപ്പിലാക്കിതുടങ്ങി.
തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചുപോരുന്ന ജഗൻസ് മില്ലറ്റ് ബാങ്കും, K. S. R. T. C യുമായി സംയുക്തമായി ചെയ്യുന്ന മില്ലറ്റ് തോട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കേരള സംസ്ഥാന ട്രാൻസ്‌പോർട് വകുപ്പ് മന്ത്രി ശ്രീ. കെ. ബി ഗണേഷ് കുമാർ 2025 ജൂൺ 28 ന് പത്തനാപുരം ഡിപ്പോയിൽ നിർവഹിച്ചു. സ്ഥല സൗകര്യമുള്ള എല്ലാ ഡിപ്പോകളിലേക്കും ഈ ആശയം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു
കഴിഞ്ഞ 4-5 വർഷമായി കേരളത്തിൽ “മലയാളി മറക്കുന്ന “ചെറുധാന്യങ്ങളെ മലയാളിയുടെ തീൻ മേശയിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തിൽ ചെറുധാന്യ പ്രചരണം നടത്തിപ്പൊരുന്ന തിരുവല്ല സ്വദേശയായ ശ്രീ. പ്രശാന്ത് ജഗൻ ആണ് ഈ ആശയത്തിന് പിന്നിൽ.
Discussion about this post