കാസർഗോഡ് : കൃഷി വ്യാപിപ്പിക്കണമെന്ന സർക്കാർ ആഹ്വാനം ഏറ്റെടുത്ത് നിലമൊരുക്കി നെൽവിത്ത് വിതച്ച് ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ. പൊതു
പ്രവർത്തനത്തിന് ഒപ്പം കൃഷിയും ശീലമാണെങ്കിലും ഇക്കുറി സർക്കാർ ആഹ്വാനത്തിന്റെ ഊർജ്ജം കൂടി തന്റെ
അധ്വാനത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സ്ഥിരമായി കൃഷി ചെയ്യാറുണ്ടങ്കിലും ഈ വർഷം കൊറോണയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ ഉല്പന്നങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്നും എല്ലാവരും പറ്റുന്ന രീതിയിൽ കൃഷിയെടുത്ത് ഭക്ഷ്യ ഉത്പാദനം വർദ്ധിപ്പിക്കണമെന്നുമുള്ള സർക്കാർ ആഹ്വാനത്തിൽ പങ്കാളിയാവുകയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ കെ. കുഞ്ഞിരാമൻ വ്യക്തമാക്കി. സ്വയം നിലം ഒരുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
നെൽ കൃഷിയുടെ ഒന്നാം വിളയ്‌ക്കാണ് ഞാറ്റടി തയ്യാറാക്കി വിത്ത് ഇടൽ പൂർത്തിയാക്കിയത്. നല്ല മഴ കിട്ടിയാൽ ഒരു മാസത്തിനുള്ളിൽ മാറ്റി നടാൻ പാകത്തിലാണ് ഞാറ്റടി തയ്യാറാക്കിയതെന്ന് എംഎൽഎ പറഞ്ഞു.
കൃഷിവകുപ്പിൽ നിന്നും ലഭിച്ച ‘ഉമ’ നെൽ വിത്താണ് ഉപയോഗിച്ചത്.
2014 ൽ കാസർഗോഡ് ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള കാൻഫെഡ്
അവാർഡ് നേടിയ കർഷകനാണ് കെ. കുഞ്ഞിരാമൻ.
Discussion about this post