Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

നമുക്ക് ചെയ്യാം സമ്മിശ്രകൃഷി

Agri TV Desk by Agri TV Desk
January 4, 2022
in അറിവുകൾ
39
SHARES
Share on FacebookShare on TwitterWhatsApp

നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പില്‍ നാം ചെയ്യുന്ന കൃഷിയില്‍ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്രിതകൃഷിരീതിയാണ് വീട്ടുവളപ്പില്‍ നാം ചെയ്തുപോരുന്നത്. എന്നാല്‍ തോട്ടവ്യവസ്ഥയിലോ വാണിജ്യകൃഷി രീതികളിലോ ഇത്തരത്തിലൊരു സമ്പ്രദായം മലയാളി സ്വീകരിക്കുന്നില്ല.

വാഴകൃഷി ചെയ്യുകയാണെങ്കില്‍ അതുമാത്രം, അല്ലെങ്കില്‍ തെങ്ങോ, റബറോ വിസ്തൃതമായ കൃഷിയിടങ്ങളില്‍ ഏകവിളയായി ചെയ്തുപോരുകയാണ് അധികംപേരും. എന്നാല്‍ ഒരുസ്ഥലത്തുനിന്നും പരമാവധി ഉത്പാദനം സാധ്യമാക്കി, ജലസേചന സൗകര്യങ്ങളും സൂര്യപ്രകാശ ലഭ്യതയും കൂട്ടിച്ചേര്‍ത്തുകൊണ്ട് കൃഷി നടത്തുന്നത് ലാഭകരവും ഒപ്പം സുസ്ഥിരവുമായിരിക്കും. ഇങ്ങനെ ചെയ്യുന്നതുവഴി കര്‍ഷകന് അധികവരുമാനം ലഭിക്കും. ഏതെങ്കിലും ഒരു കാര്‍ഷികോത്പന്നത്തിന്റെ വിലയിടിവിനെ നേരിടാനും കഴിയും. ഏതെങ്കിലും ഒരു ഉത്പന്നത്തിന്റെ വിലകുറഞ്ഞാല്‍ മറ്റ് കാര്‍ഷികോത്പന്നങ്ങളുടെ വരുമാനം വഴി കര്‍ഷകന് പിടിച്ചുനില്‍ക്കാന്‍ കഴിയും. അതിന് ചില കാര്‍ഷിക ഗൃഹപാഠങ്ങള്‍ ചെയ്താല്‍ മാത്രം മതി. സമ്മിശ്രകൃഷി നടത്തുന്നതിന് സഹായിക്കുന്ന ചില ഉദാഹരണങ്ങള്‍ നോക്കാം.

തെങ്ങിന്‍തോട്ടം

ഒറ്റവിളയായി തെങ്ങ് കൃഷിചെയ്യുന്ന ഒട്ടനവധി തോട്ടങ്ങള്‍ കേരളത്തിലുണ്ട്. സമ്മിശ്രകൃഷി രീതികള്‍ ഇവിടെ പരീക്ഷിക്കാവുന്നതാണ്. തെങ്ങുകള്‍ക്കിടയിലെ എട്ടുമീറ്റര്‍ അകലം ഇതിന് സഹായകമാണ്. തെങ്ങിന്‍ തൈവച്ച് ആദ്യത്തെ ഏഴെട്ടു വര്‍ഷവും 25 വര്‍ഷത്തിനു ശേഷവും ലാഭകരമായി ഇടവിളകള്‍ കൃഷിചെയ്യാം. ഞാലിപ്പൂവന്‍ വാഴ, മരച്ചീനി, കൊക്കോ, ജാതി, പപ്പായ, മുരിങ്ങ എന്നീ വിളകള്‍ കൃഷിചെയ്യാവുന്നതാണ്. പച്ചക്കറിവിളകള്‍, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, തീറ്റപ്പുല്ല് എന്നിവയും ആദ്യകുറച്ചുവര്‍ഷങ്ങളില്‍ ലാഭകരമായി ചെയ്യാവുന്നതാണ്. കൂടാതെ വലിപ്പമുള്ള തെങ്ങുകില്‍ കുരുമുളക് പടര്‍ത്തുന്നതും വ്യാപകമാകുന്നുണ്ട്. ഇങ്ങനെ നോക്കുന്‌പോള്‍ കേരകൃഷിത്തോട്ടം ഒരു പൂങ്കാവനമായി മാറും.

കമുക്

കമുകിന് ഇടയകലം 2.7 മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെയാണ്. വാഴ, കമുകിന്‍തോട്ടത്തിലെ മികച്ചഇടവിളയാണ്. കൂടാതെ പയറും വാനിലയും കുരുമുളകും ലാഭകരമായി കൃഷിചെയ്യാം. ഇടയകലം കുറഞ്ഞുപോകാതെ നോക്കണം. വെള്ളത്തിനും വളര്‍ച്ചാഘടകങ്ങള്‍ക്കും വേണ്ടി ഒരേരീതിയില്‍ വേരുകളുണ്ടാകുന്ന ചെടികളെ അടുത്തടുത്ത് നടരുത്. ഇവയുടെ വേരുകള്‍ മൂലമുള്ള മത്സരം മുഖേന ചെടികള്‍ക്ക് വളര്‍ച്ചാഘടകങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞുപോകാനിടയുണ്ട്.

റബര്‍

കേരളത്തില്‍ റബര്‍ മാത്രം കൃഷിചെയ്യുന്ന തനിവിളത്തോട്ടങ്ങളാണ് 95 ശതമാനവും. റബര്‍തൈ വച്ച് ആദ്യ മൂന്നുവര്‍ഷം വിജയകരമായി ഇടവിളകള്‍ കൃഷി ചെയ്യാം. വാഴ, പച്ചക്കറികള്‍, മഞ്ഞള്‍, തീറ്റപ്പുല്ല് എന്നിവ ഈ സമയത്ത് ചെയ്യാവുന്നതാണ്. കറയെടുക്കുന്ന മരങ്ങളുള്ള റബര്‍തോട്ടത്തില്‍ കാന്താരിമുളകുപോലെ തണലിഷ്ടപ്പെടുന്ന വിളകള്‍ പരീക്ഷിക്കാം. കാന്താരിയുടെ വേരും റബറിന്റെ വേരും തമ്മില്‍ വളര്‍ച്ചാ ഘടകങ്ങള്‍ക്കായി ഒരു മത്സരവും ഉണ്ടാകില്ല.

വാഴ

വാഴക്കൃഷിയിലും രണ്ടുമീറ്റര്‍ ഇടയകലം നല്‍കുന്നുണ്ട്. പച്ചക്കറികളായ പയറും വെണ്ടയും ചീരയും ഫലപ്രദമായി കൃഷിചെയ്യാം. വാഴ നനയുന്‌പോള്‍ ചീരയും നനയും എന്ന ചൊല്ലുപോലുമുണ്ട്. വാഴത്തോട്ടത്തില്‍ വന്‍പയര്‍ വിതച്ചുകൊടുത്താല്‍ 45 ദിവസം കഴിയുന്‌പോള്‍ ആവശ്യമായ ജൈവവളം ലഭ്യമാകും. ചെണ്ടുമല്ലികൃഷി ഒരു മികച്ച ഇടവിളയാക്കുന്നതോടൊപ്പം നിമാവിരകളെ അകറ്റി നിര്‍ത്താനും സഹായകമാണ്. വിലയിടിവിനും ഉത്പാദനച്ചെലവിനും മുന്പില്‍ പകച്ചുനില്‍ക്കാതെ പ്രാദേശികമായ സമ്മിശ്രവിളരീതികള്‍ പരീക്ഷിച്ചാല്‍ മാത്രമേ മികച്ച വരുമാനത്തോടൊപ്പം ഉത്പാദന നേട്ടവും സ്വായത്തമാക്കാന്‍ സാധിക്കൂ.

തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി

Tags: Farming
Share39TweetSendShare
Previous Post

വിത്ത് തേങ്ങ

Next Post

തെങ്ങിന് ചങ്ങാതി കുടംപുളി

Related Posts

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം
അറിവുകൾ

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ
അറിവുകൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

Next Post
തെങ്ങിന് ചങ്ങാതി കുടംപുളി

തെങ്ങിന് ചങ്ങാതി കുടംപുളി

Discussion about this post

കശുമാവ് കൃഷിക്ക് ധനസഹായം,  കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

കശുമാവ് കൃഷിക്ക് ധനസഹായം, കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies