പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക് 20-ൽ നിന്ന് 12.5 ശതമാനമായി കുറയ്ക്കുകയും ചെയ്ത തീരുമാനത്തിൽ ഇളവ് അനുവദിക്കാനാണ് നീക്കം.
ഈ വർഷം ജൂലൈ വരെ നടന്ന ഭൂമി വിൽപന ഇടപാടുകൾക്കാകും ഇളവ് നൽകുകയെന്നാണ് സൂചന. ആദായനികുതി സ്കീമുകൾ പോലെ പഴയ നികുതി, പുതിയ നികുതി ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഭൂമി വിൽക്കുന്നവരെ അനുവദിക്കും. നിർദേശം നടപ്പായാൽ ഭൂമി വിൽക്കുന്നവർക്ക് അനുയോജ്യമായ നികുതി സ്കീം തിരഞ്ഞെടുത്ത് ഇടപാട് നടത്താൻ സാധിക്കും.
നികുതി കുറച്ചെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം കൂട്ടുകയേയുള്ളൂവെന്നും റിയൽ എസ്റ്റേറ്റ് മേഖലയുടെ തളർച്ചയ്ക്ക് അത് വഴിവയ്ക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ്, ഇളവ് നൽകുന്നത് പരിഗണിക്കാൻ ധനമന്ത്രാലയം ഒരുങ്ങുന്നത്.
Ministry of Finance considers tax relief for land sellers
Discussion about this post