കോട്ടയം ജില്ലയിൽ വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെയും, സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ സാമ്പത്തിക സഹായത്തോടെ പൂർത്തീകരിച്ച പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധിതിയുടെ (LBSAP ) പ്രകാശനവും ഏപ്രിൽ എട്ടാം തിയ്യതി ചൊവ്വാഴ്ച വെളിയന്നൂരിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.

കടുത്തുരുത്തി MLA ശ്രീ മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ കേരള തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം വി രാജേഷ് പ്രകാശനകർമ്മം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ മുഖ്യാഅതിഥിയായി കോട്ടയത്തിന്റെ MP അഡ്വ. ഫ്രാൻസിസ് ജോർജ് പങ്കെടുക്കുകയും, പഞ്ചായത്തിനെ അനുമോദിക്കുകയും ചെയ്തു.
Content summery : Minister Shri A V Rajesh inaugurated the Local Biodiversity Management Action Plan in Veliyannur Grama Panchayat, Kottayam District.
Discussion about this post