സ്വാതന്ത്ര്യ ദിനം,ഓണം തുടങ്ങിയ പ്രമാണിച്ച് ക്ഷീരകർഷകനും കാർഷിക സംഘങ്ങൾക്കും പ്രോത്സാഹന സമ്മാനമായി പാലിന് കൂടുതൽ വില നൽകാൻ തീരുമാനിച്ചിരിക്കുകയാണ് മിൽമ. എറണാകുളം മേഖല യൂണിയൻ എറണാകുളം, തൃശ്ശൂർ,കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിൽപ്പരം ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും 10 രൂപ അധികം നൽകും. ക്ഷീര കർഷകർക്ക് ഉള്ള പ്രോത്സാഹന വിലയായാണ് ഇത് നൽകുന്നത് എന്ന് മിൽമ യൂണിയൻ ചെയർമാൻ എം. ടി ജയൻ അറിയിച്ചു. ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 30 വരെയാണ് കർഷകർക്ക് അധിക വില നൽകുന്നത്. ഇതിൽ നിന്നും സംഘത്തിൽ പാൽ അളക്കുന്ന കർഷകർക്ക് ലിറ്ററിന് 5 രൂപ വീതം നൽകും. ഇതിനൊപ്പം നാലു രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള സംഘത്തിൻറെ ദൈനംദിന ചെലവുകൾക്ക് മാറ്റിവെക്കുകയും ചെയ്യും. ഒരു രൂപ മേഖല യൂണിയൻറെ ഓഹരിയായി അംഗ സംഘങ്ങൾക്ക് വകയിരുത്തുവാനും നിശ്ചയിച്ചിട്ടുണ്ട്. ഈ ഇനത്തിൽ 12 കോടി രൂപ മേഖല യൂണിയൻറെ പരിധിയിൽ വരുന്ന മധ്യകേരളത്തിൽ വിതരണം ചെയ്യുകയും ചെയ്യും.
ഈ സാമ്പത്തിക വർഷത്തെ മേഖല യൂണിയൻറെ വാർഷിക പൊതുയോഗം സെപ്റ്റംബർ 28ന് പെരുമ്പാവൂർ ടൗൺഹാളിൽ ചേരുമെന്നും ചെയർമാൻ അറിയിച്ചിട്ടുണ്ട്.
Milma has decided to pay higher prices for milk to dairy farmers and agricultural groups on the occasion of Independence Day and Onam.
Discussion about this post