ഇനി മില്‍മ ചാണകവും വീട്ടിലെത്തിക്കും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചാണകത്തെ കൂടി ബ്രാന്‍ഡ് ചെയ്ത് മില്‍മ മാര്‍ക്കറ്റിലെത്തിക്കുന്നത്. മട്ടുപ്പാവ് കൃഷി മുതല്‍ വന്‍ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ചാണകം മാര്‍ക്കറ്റിലെത്തിക്കുക.
മില്‍മയുടെ സഹസ്ഥാപനങ്ങളിലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതുവരെ പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളുമായിരുന്നു മില്‍മ വിപണിയിലെത്തിച്ചിരുന്നത്.
പ്രാദേശിക ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ് സംഭരിക്കുക. 2,5,10 കിലോകളിലും മാര്‍ക്കറ്റിലെത്തിക്കും. ഒരു കിലോക്ക് 25 രൂപ നിരക്കാണ് ഈടാക്കുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചിന് വേണ്ടി ചാണകം നല്കുന്ന മില്‍മ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ചാണകം നല്‍കാനുള്ള അനുമതി സര്‍ക്കാറിനോട് തേടിയിട്ടുമുണ്ട്.
Discussion about this post