മികച്ച കർഷകർക്ക് 10 ലിറ്ററിൻറെ പാൽപാത്രം സമ്മാനമായി നൽകുന്നു. എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ അംഗ സംഘങ്ങളായ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്കാണ് സമ്മാനം നൽകുക.
ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023-24-ൽ ഏറ്റവും കൂടുതൽ പാലളന്നിട്ടുള്ള മൂന്ന് കർഷകർക്ക് വീതം 1,000 രൂപ വില വരുന്ന 10 ലിറ്ററിൻറെ പാൽപാത്രം മേഖലാ യൂണിയൻ സമ്മാനമായി നൽകുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു.

മിൽമ എറണാകുളം മേഖലാ യൂണിയനെ നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് ദക്ഷിണേന്ത്യയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിയനായി തിരഞ്ഞെടുത്തിരുന്നു. ഇതിൻറെ ഭാഗമായി ലഭിച്ച എട്ടുകോടി രൂപ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് 20,000 പാൽപാത്രം വീതം കർഷകർക്ക് വിതരണം ചെയ്യുന്നത്.
Milma will give milk cans to best farmers















Discussion about this post