പാലിൽ നിന്നും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒരു മൂല്യവർദ്ധിത ഉൽപ്പന്നമാണ് പാൽ ഹൽവ.സാധാരണ ഹൽവകളേക്കാൾ രുചിയും ഗുണവും കൂടുതലുള്ള മധുര പലഹാരമാണിത്.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ഒരു ലിറ്റർ പാൽ, 250 ഗ്രാം മൈദ, 750 ഗ്രാം പഞ്ചസാര, 200 ഗ്രാം നെയ്യ്, 125 ഗ്രാം ചവ്വരി, 10 ഗ്രാം കശുവണ്ടിപ്പരിപ്പ് എന്നിവയാണ് ആവശ്യമായ സാധനങ്ങൾ.
തയ്യാറാക്കേണ്ട വിധം
പഞ്ചസാര വെള്ളം ചേർത്ത് ലായനിയാക്കി അരിച്ചെടുക്കുക. മൈദമാവും കുഴമ്പ് രൂപത്തിലാക്കി അരിച്ചെടുക്കുക. ഇതോടൊപ്പം ചവ്വരി വേവിച്ചതും തുണിയിലൂടെ പിഴിഞ്ഞെടുക്കണം. പാൽ അടുപ്പിൽ വച്ച് ചൂടാക്കി അതിൽ നേരത്തെ തയ്യാറാക്കി വെച്ച ചേരുവകൾ ഓരോന്നോരോന്നായി ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. നന്നായി കുറുകി ജലാംശം വറ്റി വരുമ്പോൾ അല്പാല്പമായി നെയ്യും ഒഴിക്കാം. ഇളക്കുമ്പോൾ പാത്രത്തിന്റെ വശങ്ങളിൽ പറ്റിപ്പിടിക്കാതെ ഇളകി വരുന്ന പരുവമായാൽ കശുവണ്ടിപ്പരിപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം തീയണക്കാം. ശേഷം നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലേക്ക് മാറ്റി തണുക്കാനായി വയ്ക്കാം. നന്നായി തണുത്തശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
Discussion about this post