മേന്തോന്നി എന്ന ഔഷധവള്ളിച്ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ നാട്ടിലെ പറമ്പുകളില്‍ സാധാരണമായി കണ്ടുവരുന്നൊരു ചെടിയാണ് മേന്തോന്നി. ഏറെ ഔഷധ ഗുണങ്ങളുള്ള മേന്തോന്നി ഇപ്പോള്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ ഒരു താരമാണ്.
ഇത് നേരിട്ടു കഴിച്ചാല്‍ വിഷമായി മാറും. അതിനാല്‍ തന്നെ വിഷച്ചെടികളുടെ ഗണത്തിലാണ് കേരളീയര്‍ മേന്തോന്നിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സംസ്‌കരിച്ചെടുക്കുന്ന കിഴങ്ങും വിത്തുമാണ് ഔഷധം
ഗ്ലോറിയോസ സൂപ്പര്‍ബ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മേന്തോന്നിയുടെ കിഴങ്ങിലെ പ്രധാന രാസഘടകങ്ങള്‍ കോള്‍ച്ചിസിന്‍ , ഗ്ലോറിയോസിന്‍ എന്നിവയാണ്. വലിയ വ്യാവസായിക പ്രാധാന്യമുള്ള മേന്തോന്നി വിഷബാധ, ത്വക്ക് രോഗങ്ങള്‍, പരാദ ത്വക്‌രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, രക്തവാതം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.
വ്യാവസായികാടിസ്ഥാനത്തിലാണ് മേന്തോന്നി തമിഴ്‌നാട്ടില്‍ കൃഷി ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ചെറിയ തോതില്‍ തുടങ്ങിയ മേന്തോന്നി കൃഷി പിന്നീട് വാണിജ്യസാദ്ധ്യത മനസിലാക്കിയപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തിരുപ്പൂരും ദിണ്ടുകലിലുമാണ് മേന്തോന്നി കൃഷി വ്യാപകമായിരിക്കുന്നത്.
മേന്തോന്നിയുടെ വിളവെടുപ്പ് സമയം നവംബര്‍-ഡിസംബര്‍ മാസങ്ങളാണ്. ഇലയും തണ്ടും ഉണങ്ങിക്കഴിഞ്ഞാല്‍ മണ്ണിളക്കി കിഴങ്ങ് ശേഖരിക്കുകയാണ് ചെയ്യാറ്. നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത് കിഴങ്ങാണ്. വിത്ത് ഉപയോഗിച്ചും കൃഷി ചെയ്യുന്നുണ്ട്.
അഞ്ച് ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്നും കിഴങ്ങ് ലഭിക്കും. കിലോഗ്രാമിന് 500 രൂപയോളം വിലയുണ്ട്.
Discussion about this post