കേരളത്തിൽ പച്ചക്കറി കൃഷി നേരിടുന്ന ഒരു പ്രധാന വെല്ലുവിളി നീണ്ട മഴക്കാലമാണ്. ഈ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പുതുവർഷത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ‘മഴമറ’. ഈ പദ്ധതി കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓരോ കൃഷിഭവനു കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാകും (ആകെ കുറഞ്ഞത് 1076 മഴമറകള്‍). 75 ശതമാനം സബ്സിഡി നല്‍കിക്കൊണ്ട് ‘ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പച്ചക്കറിവികസന പദ്ധതിയില്‍ ഇത് നടപ്പാക്കും.
വെണ്ട. വഴുതിന, ചീര, പയര്‍, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവര്‍ഗ്ഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാന്‍ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്രമീറ്റര്‍ മുതല്‍ 100 ചതുരശ്രമീറ്റര്‍ വരെ വിസ്തൃതിയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
നമ്മുടെ നാട്ടിലെ വിപച്ചക്കറി ക്കൃഷിക്ക് നേരിടുന്ന പ്രധാന തടസ്സങ്ങളിലൊന്നും മഴയുടെ ആധിക്യമാണ്. ഈ പ്രശ്നത്തിന് ചെറിയതോതിലെങ്കിലും പരിഹാരമേകാന്‍ മഴമറയ്ക്കുള്ളിലെ കൃഷിക്കു സാധിക്കും. ഒരു കാര്യം മനസ്സിലാക്കുക വന്‍തോതിലും വാണിജ്യാടിസ്ഥാനത്തിലുമുള്ള കൃഷിക്ക് ഈ സമ്പ്രദായം ഫലപ്രദമാകണമെന്നില്ല. ചെറിയതോതിലും ഗാര്‍ഹാകാവശ്യത്തിനു വേണ്ടിയുള്ളതുമായ കൃഷിക്കാണ് ഈ രീതി പൊതുവേ ഉപയോഗിക്കപ്പെടുന്നത്. മഴവെളളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളിത്തീന്‍ ഷീറ്റുകൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറക്കൃഷി എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
Discussion about this post