മഷിപ്പച്ചച്ചെടി കാണുമ്പോൾ കുട്ടിക്കാലത്തെ ഗൃഹാതുരത്വങ്ങളിലേക്ക് തിരിച്ചു പോകാത്തതായി ആരാണുള്ളത്!!
‘തറ’, ‘പറ’ എന്നെഴുതി പഠിച്ച സ്ലേയിറ്റും കല്ലുപെൻസിലും സ്ലേയിറ്റ് മായ്ക്കാൻ മഷിപ്പച്ചക്ക് വേണ്ടി കൂട്ടുകാരോട് വഴക്കിട്ടതുമെല്ലാം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നും ഈ ചെടി കാണുമ്പോൾ. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്നതിന്റെ ആദ്യപാഠം നമ്മൾ പരീക്ഷിച്ചറിഞ്ഞതും മഷിപ്പച്ചയിലാണ്.
പെപ്പറോമിയ പെലൂസിഡ എന്നാണ് മഷിപ്പച്ച യുടെ ശാസ്ത്രനാമം. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവ കൂടുതലായി വളരുന്നത്. ഒത്തിരി ജലാംശം ഉള്ളതുകൊണ്ട് പണ്ടുകാലത്ത് സ്ലേയിറ്റ് മായ്ക്കുവാൻ ഇവ ഉപയോഗിച്ചിരുന്നു. അനവധി ഔഷധഗുണങ്ങളും ഇവയ്ക്കുണ്ട്. ആയുർവേദത്തിൽ വൃക്ക രോഗങ്ങൾക്കുള്ള ഔഷധമായി മഷിപ്പച്ച ഉപയോഗിക്കുന്നുണ്ട്. വേദനസംഹാരിയായിയും തലവേദനയ്ക്കും ഇവ ഉത്തമമാണ്.
Discussion about this post