നെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണ് മണിച്ചോളം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാന്യ വിളകളിൽ ഒന്നാണിത്. സോർഗം ബൈകോളർ എന്നാണ് ശാസ്ത്രനാമം. പോയെസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് പുൽച്ചെടിയാണ് മണിച്ചോളം. ജോവാർ എന്നും പേരുണ്ട്.
ഇന്ത്യയിൽ വരണ്ട പ്രദേശങ്ങളിലെ ഭക്ഷ്യധാന്യമാണിത്. മഴ കുറവ് ലഭിക്കുന്ന സ്ഥലങ്ങളിലാണ് മണിച്ചോളം നന്നായി വളരുന്നത്. തുടർച്ചയായുള്ള മഴ ഇവയ്ക്ക് ദോഷകരമാണ്. അരി പോലെതന്നെ വേവിച്ച് കഴിക്കാം മണിച്ചോളവും. ഉമി കളയണമെന്നുമാത്രം. മണിച്ചോളത്തിന്റെ ധാന്യം പൊടിച്ച് പലഹാരങ്ങളുണ്ടാക്കുവാനും ഉപയോഗിക്കാറുണ്ട്.
മണ്ണ് ഉഴുത് അടി വളവും ചേർത്താണ് വിത്ത് വിതയ്ക്കുന്നത്. നാല്-അഞ്ച് മാസം കൊണ്ട് തന്നെ വിളകൾ പാകമാകും. നെല്ലിന്റെ വയ്ക്കോലിനേക്കാളും പോഷകാംശമുണ്ട് മണിച്ചോളത്തിൽ നിന്ന് ലഭിക്കുന്ന വയ്‌ക്കോലിന്. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്ക് വേണ്ടി മാത്രമായിട്ടും മണിച്ചോളം കൃഷി ചെയ്തുവരുന്നു.
വിവിധ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ രീതിയിൽ മണിച്ചോളത്തിന്റെ ഒത്തിരി ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Discussion about this post