ജാതി കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനങ്ങൾ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി കൃഷി ചെയ്യുകയാണ് കോട്ടയം മണിമല സ്വദേശി ജെയിംസ് എന്ന കർഷകൻ. ഇരുപതു കൊല്ലം മുമ്പ് റബർ മരങ്ങൾ വെട്ടി നീക്കി ജാതി കൃഷിയിലേയ്ക്ക് തിരിഞ്ഞ ഇദ്ദേഹം നാട്ടിൽ വളരുന്ന ഉൽപാദനക്ഷമതയേറിയ ജാതി മരങ്ങൾ പല നാടുകളിൽ നിന്ന് കണ്ടെത്തി അവയുടെ ബഡ് കമ്പുകൾ സ്വന്തം തോട്ടത്തിലെ നാടൻ മരങ്ങളിൽ ഒട്ടിച്ചെടുക്കുകയായിരുന്നു. മൂന്നു വർഷം കൊണ്ടു തന്നെ ഇവ മൊട്ടിട്ടു. കായിച്ചു തുടങ്ങി.അഞ്ചാം വർഷം മുതൽ പുതിയ ജാതി ഇനങ്ങൾ മികച്ച വിളവാണ് ജെയിംസിന് സമ്മാനിക്കുന്നത്.

80 ജാതി കുരുവിന് ഒരു കിലോ തൂക്കം ലഭിക്കുന്നു. കുരുവിനെ മുഴുവൻ മൂടിയിരിക്കുന്ന ജാതി പത്രിയുമുണ്ട്.ഇവ ഉണങ്ങി നൽകുമ്പോൾ നല്ല വിലയും ലഭിക്കുന്നുണ്ട്. ജൈവവളങ്ങൾ മാത്രം ചേർത്താണ് ജെയിംസിൻ്റെ മണിമല ജാതിയുടെ കൃഷി .രണ്ടേക്കർ തോട്ടത്തിൽ നൂറോളം ജാതി മരങ്ങൾ ഇപ്പോൾ വിളവ് തരുന്നുണ്ട്. കാര്യമായ പരിചരണമൊന്നുമില്ലാതെ വർഷം മുഴുവൻ വിളവെടുപ്പ് നടത്താം. ഇരുനൂറ് വർഷം വരെ തുടർച്ചയായി ഉൽപാദനം ലഭിക്കും. ഇവയുടെ ബഡ് തൈകൾ തയ്യാറാക്കി കർഷകർക്ക് നൽകുന്നുമുണ്ട്.
തയ്യാറാക്കിയത്:
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
















Discussion about this post