ഒരുപാട് കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് മാമ്പഴത്തെര. മാമ്പഴത്തെര ഉണ്ടാക്കാന്‍ ഏത് മാമ്പഴവും ഉപയോഗിക്കാം. നല്ല കാമ്പുള്ള മാമ്പഴമാണ് ഏറ്റവും അനുയോജ്യം.
തായ്ലന്റ് മോഡല്‍ മാമ്പഴത്തെര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യം മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. വെള്ളം ഒട്ടും ചേര്‍ക്കേണ്ട ആവശ്യമില്ല.
പള്‍പ്പ് രൂപത്തിലാക്കണം. ഈ പള്‍പ്പിലേക്ക് അല്‍പ്പം ഉപ്പ് ചേര്‍ക്കുക. മാമ്പഴത്തിന്റെ മധുരമനുസരിച്ച് വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.നല്ല മധുരമുള്ള മാമ്പഴമാണെങ്കില്‍ പഞ്ചസാര ചേര്‍ക്കണമെന്നില്ല. തുടര്‍ന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. നമ്മുടെ നാട്ടില്‍ മാമ്പഴത്തെര ഉണ്ടാക്കുമ്പോള്‍ സാധാരണ മാമ്പഴ പള്‍പ്പ് ചൂടാക്കിയ ശേഷമാണ് ഉണക്കാറുള്ളത്. എന്നാല്‍ തായ്ലന്റ് മോഡല്‍ മാമ്പഴത്തെര പള്‍പ്പ് ഇത്തരത്തില്‍ ചൂടാക്കാതെ നേരിട്ട് വെയിലത്ത് വെച്ച് ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്.
പള്‍പ്പ് ചെറിയ വട്ടത്തിലാക്കി (ഇഷ്ടമുള്ള രൂപത്തില്‍ ചെയ്യാം) വെയിലത്ത് വെക്കുക. നല്ല വെയിലത്ത് നാലോ അഞ്ചോ ദിവസമെടുത്താണ് മാമ്പഴത്തെരയുണ്ടാക്കിയെടുക്കുന്നത്.
Discussion about this post