ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിലുള്ള കെ എൻ ബി ഫിഷ് ഫാം പരിചയപ്പെടുത്തുകയാണ് ഷോജി രവി. വിപണിയിൽ വളർത്തുമത്സ്യങ്ങൾക്ക് വിലയില്ല എന്നതാണ് മത്സ്യകർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രശ്നത്തെ എങ്ങനെ തരണം ചെയ്തു മുന്നോട്ടു പോകാമെന്നും ലാഭകരമായി എങ്ങനെ മീൻ കൃഷി നടത്താമെന്നും പരിചയപ്പെടുത്തുകയാണ് കെ എൻ ബി ഫിഷ് ഫാം ഉടമയും യുവ കർഷകനുമായ ഗോപകുമാർ. കരിമീൻ ബ്രീഡിങ്, കരിമീൻ, തിലാപ്പിയ, അനാമസ്, വാള എന്നീ ഇനങ്ങളിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളുടെ വില്പന, മീനുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി എന്നിവയെല്ലാം കെ എൻ ബി ഫിഷ് ഫാമിൽ നടന്നു വരുന്നു. കെ എൻ ബി ഫിഷ് ഫാമിനെ കുറിച്ചും ലാഭകരമായ മത്സ്യ കൃഷിയെ കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാം.
Discussion about this post