സോളാപൂർ സ്വദേശിയായ 27 വയസ്സുകാരൻ മഹേഷ് അസബെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച വരുമാനം നേടി ഒട്ടേറെ പേർക്ക് പ്രചോദനമായ കഥയാണിത്.. കർഷക കുടുംബത്തിൽ ജനിച്ച വളർന്ന മഹേഷിന് പണ്ട് തൊട്ടേ കൃഷിയോട് ആയിരുന്നു താല്പര്യം. അതുകൊണ്ടുതന്നെ കൃഷിയാണ് പഠന വിഷയമായി തിരഞ്ഞെടുത്തത്. കോലാപ്പൂരിലെ ഡോ. ഡി വൈ പാട്ടീൽ കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കി. അതിനുശേഷം ഉദയപ്പൂരിലെ മഹാറാണ പ്രതാപ് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിൽ നിന്ന് ഫുഡ് പ്രോസസിങ്ങിൽ എംടെക്കും നേടി.
അതിനുശേഷമാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞു. അങ്ങനെ മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തന്റെ കുടുംബ ഫാമിൽ ഒമ്പതിനായിരം ഡ്രാഗൺ ഫ്രൂട്ട് തൈകൾ നട്ടുപിടിപ്പിച്ചു. ആദ്യവർഷം ഏക്കറിന് ഏകദേശം 5 ടൺ വിളവ് ലഭിച്ചു. നല്ലൊരു വരുമാനവും കിട്ടി. അതിനുശേഷം വൈറ്റ് ഫ്ലഷ്, യെല്ലോ ഫ്ലഷ്, സിയാം റെഡ് തുടങ്ങി വൈവിധ്യമാർന്ന ഡ്രാഗൺ ഫ്രൂട്ടിനങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി. കൂടാതെ തന്റെ കൃഷി 20 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇപ്പോൾ 20 ഏക്കറിൽ നിന്ന് രണ്ടു കോടി രൂപയാണ് മഹേഷിന്റെ വരുമാനം. മുംബൈ,പൂന,ഡൽഹി കൊൽക്കത്ത എന്നിവിടങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് പഴങ്ങൾ അദ്ദേഹം വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതിനൊപ്പം രുക്മണി ഫാംസ് ആൻഡ് നഴ്സറി എന്ന സ്ഥാപനത്തിലൂടെ കർഷകർക്ക് ആവശ്യമായ ഡ്രാഗൺ ഫ്രൂട്ട് തൈകളും വിൽക്കുന്നു.
Discussion about this post