ചെടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മഗ്നീഷ്യം എന്ന മൂലകം പരമപ്രധാനമാണ്. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന മൂലകമാണ് മഗ്നീഷ്യം. സസ്യങ്ങളിൽ വിവിധ എൻസൈമുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു.
ഇന്ന് പച്ചക്കറികളിൽ മഗ്നീഷ്യത്തിന്റെ കുറവ് വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത് ഇലകളിൽ മഞ്ഞളിപ്പുണ്ടാക്കും. മറ്റു മഞ്ഞളിപ്പുകളിൽ നിന്ന് വ്യത്യസ്താമാണിത്. ഇല ഞരമ്പുകൾ പച്ചയായി നിലനിൽക്കുകയും ഞരമ്പിനുചുറ്റുമുള്ള ഭാഗങ്ങൾ മഞ്ഞയായി തീരുകയും ചെയ്യും. ചെടിയുടെ മധ്യഭാഗത്തുള്ള ഇലകളിൽ ലക്ഷണം പ്രകടമായി കാണാം.
ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരു സെന്റിന് 320 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്ന തോതിൽ ചെടികളുടെ കടയ്ക്കൽ ചുവട്ടിൽ നിന്ന് മാറ്റി മണ്ണിൽ ചേർത്തുകൊടുക്കാം. കേരള കാർഷിക സർവകലാശാലയുടെ സമ്പൂർണ എന്ന സൂഷ്മമൂലക മിശ്രിതം 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസത്തെ ഇടവേളകളിൽ ചെടികളിൽ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.
Discussion about this post