ലോക ക്ഷീരദിനമായി ആചരിക്കുന്ന ജൂൺ 1 ന് കേരളത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന പരിപാടി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഗാന്ധിഭവനിൽ പശുവിനെയും കിടാവിനെയും സംഭാവന നൽകും.
ഉച്ചയ്ക്ക് 3 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി. കെ രാജൂ അന്തേവാസികളോടൊപ്പം പാൽ കുടിച്ച് ക്ഷീര ദിനാചരണം ഉദ്ഘാടനം ചെയ്യും .മിൽമ തിരുവനന്തപുരം മേഖലാ യുണിയൻ ചെയർമാൻ കല്ലട രമേശ് , വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ . എം.ആർ. ശശീന്ദ്രനാഥ്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.സി. മധു വെറ്ററിനറി അസോസിയേഷൻ പ്രസിഡണ്ട് ഡോ.കെ.കെ.തോമസ് എന്നിവർ പങ്കെടുക്കും കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വില്കാൻ കഴിയുന്ന രീതിയിലും ഉപഭോക്താക്കൾക്ക് തൊട്ടടുത്ത ക്ഷീര കർഷകനിൽ നിന്നും ഫ്രെഷ് മിൽക്ക് വാങ്ങാൻ കഴിയുന്ന രീതിയിലുള്ള ക്ഷീര ദൂത് ആപ്പും മന്ത്രി പുറത്തിറക്കും
Discussion about this post