ലോക്ഡൗണ്‍ സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കാന്‍ എല്ലാവരെയും പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിന്‍ ആണ്-വീട്ടിലിരിക്കാം, വിളയൊരുക്കാം. വീട്ടില്‍ ഇരിക്കുന്ന സമയം കൂടുതല്‍ പ്രൊഡക്ടീവ് ആയും പോസിറ്റീവായും ഉപയോഗിക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ളതാണ് ഈ ക്യാമ്പയിന്‍. കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കാനും, സംശയങ്ങള്‍ക്കു മറുപടി നല്‍കാനും ഇത് വഴി ശ്രമിക്കുന്നു. ഒപ്പം ലോക്ഡൗണ്‍ കാലം കൃഷിയിലേക്കിറങ്ങിയവരെയും കാര്‍ഷിക മേഖലയില്‍ ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ളവരെയും പരിചയപ്പെടുത്തുന്നു.

ദിവസം 2 മണിക്കൂര്‍ മാത്രം കൃഷിയില്‍ ശ്രദ്ധിച്ചിരുന്ന ജോസഫ് ചേട്ടന്‍ ഈ ലോക്ഡൗണ്‍ സമയം മുഴുവനായി കൃഷിക്ക് വേണ്ടി മാറ്റി വെക്കാന്‍ തുടങ്ങി.ഗ്രോ ബാഗിലാണ് കൂടുതല്‍ കൃഷിയും. മുളക് ,വഴുതന ,ബ്രോക്കോളി,ഇഞ്ചി തുടങ്ങി വിവിധ വിളകളുടെ നീണ്ട നീര തന്നെയുണ്ട് ജോസഫ് ചേട്ടന്റെ കൃഷിയിടത്തില്‍. കൃഷിക്കായി ഇപ്പോള്‍ സമയം നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നാണ് ജോസഫ് ചേട്ടന് പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് ജോസഫ് ചേട്ടന്‍.
നിങ്ങളുടെ കൃഷി വിശേഷങ്ങള്‍ വീഡിയോ ഞങ്ങള്‍ക്ക് അയക്കാം whatsapp 9048111226














Discussion about this post