അടൂർ: ലോക്ക്ഡൗണ്‍ കാലത്ത് കർഷകർക്ക് വിത്തുകൾ എത്തിക്കാൻ വിത്തുവണ്ടിയുമായി ഒരു കൃഷിഭവൻ. പത്തനംതിട്ട കൊടുമണ്‍ കൃഷിഭവനാണ് ഗ്രാമപഞ്ചായത്തുമായി ചേർന്ന് ആശയം നടപ്പിലാക്കിയത്
കൃഷിവകുപ്പില്‍ നിന്നും ലഭ്യമായ വിത്തുകള്‍ പഞ്ചായത്തിലെ 18 വാര്‍ഡിലുമുള്ള കര്‍ഷകരിലേക്കു വണ്ടിയില്‍ എത്തിച്ചു നല്‍കും.
കര്‍ഷകര്‍ കൂട്ടമായി കൃഷിഭവനില്‍ എത്തുന്നത് ഒഴിവാക്കുക, ലോക്ക് ഡൗണ്‍ മൂലം കൃഷിഭവനില്‍ എത്താന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് വിത്തുകള്‍ ലഭ്യമാക്കുക എന്നിവയാണ് വിത്തുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. വിഷരഹിത പച്ചക്കറികൾ വീടുകളിൽ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജീവനി പദ്ധതിയുടെ ഭാഗമായിട്ടാണ് ആശയം നടപ്പിലാക്കിയത്. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിത്തുവണ്ടിയുടെ ആദ്യ യാത്രയ്ക്ക് സാക്ഷ്യം വഹിക്കാനെത്തി.
Discussion about this post