കോവിഡ് പ്രതിരോധത്തിനൊപ്പം കൃഷിയും എന്ന ആശയത്തിലൂന്നി അഗ്രി ടിവി നടത്തുന്ന ‘വീട്ടിലിരിക്കാം വിളയൊരുക്കാം’ ക്യാമ്പയിന്റെ ഭാഗമായി കൃഷി വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് ശ്യാം.
ലോക്ഡൗണിന് മുമ്പ് തന്നെ ശ്യാമിന്റെ അടുക്കളത്തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങിയതാണ്. വെണ്ട ,ചീര ,മധുര കിഴങ്ങ് ,വാഴ ,വഴുതന എന്നിവയെല്ലാം ഇവിടെ കൃഷി ചെയുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ പുതുതായി വിത്ത് നടാന്‍ മണ്ണ് ഒരുക്കി. തടം എടുത്തു ചാണകം ,കോഴി വളം എന്നിവ ചേര്‍ത്ത് മണ്ണ് ഒരുക്കി വിത്ത് ഇടും. അവിടെ വെണ്ട ,പയര്‍ സാമ്പാര്‍ ചീര ,വള്ളി ചീര ,തുടങ്ങിയവ കൃഷി ചെയ്യാന്‍ ആരംഭിക്കുന്നു. ചീര അരി മുളപ്പിക്കാന്‍ കഞ്ഞി വെള്ളത്തില്‍ കിഴി കെട്ടി തലേ ദിവസം ഇട്ടതാണ് പാകുന്നത്. പിന്നീട് ഇല വരുമ്പോള്‍ പറിച്ചു നടും. .വീഡിയോ കാണാം
Discussion about this post