നാരങ്ങ വര്‍ഗത്തില്‍പ്പെട്ട ഫലമാണ് ചെറുനാരകം. മറ്റ് നാരങ്ങ വര്‍ഗത്തില്‍ നിന്നും ഗന്ധമാണ് ഇതിനെ വേര്‍തിരിക്കുന്നത്. സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും അമ്ലതയും നല്ല ഗന്ധവുമുള്ളതാണ് ചെറുനാരകം.
ചെറുനാരകതൈ നടുന്നവിധം
75 സെന്റിമീറ്റര്‍x75 സെന്റിമീറ്റര്‍x1 മീറ്റര്‍ അളവില്‍ ചതുരക്കുഴിയെടുക്കുക.ഇതിലേക്ക് 10 കിലോഗ്രാം ചാണകപ്പൊടിയോ ജൈവമിശ്രിതമോ, 1 കിലോ എല്ലുപൊടി, കുറച്ച് വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് ചെറുനാരകതൈ നടുക. ചെറുനാരകമരത്തിന് സാധാരണ ശരാശരി 5 മീറ്റര്‍ ഉയരമുണ്ടാകാറുണ്ട്. ഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളതാണ് ഇത്. തൈ വെച്ച് നാലാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചുതുടങ്ങും. വര്‍ഷം ചുരുങ്ങിയത് 100 കിലോ വിളവ് പ്രതീക്ഷിക്കാം.
എല്ലാ കാലത്തും വിലയും വിപണിയുമുള്ള കാര്‍ഷികോല്‍പ്പന്നമാണ് ചെറുനാരങ്ങ. ജൂണ്‍-ജൂലൈ, സെപ്തംബര്‍-ഒക്ടോബര്‍ എന്നിങ്ങനെ രണ്ട് സീസണുകളുണ്ടെങ്കിലും വര്‍ഷം മുഴുവന്‍ ഏറിയും കുറഞ്ഞും നാരങ്ങ ലഭിക്കും.
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ജീവകങ്ങളില്‍ മുഖ്യമായ ജീവകം സിയുടെ കലവറയാണ് നാരങ്ങ. ദിവസവും നാരങ്ങനീര് കുടിക്കുന്നതും ഇതുകൊണ്ട് മോണയില്‍ ഉഴിയുന്നതുമൊക്കെ മോണവീക്കം, വേദനയും രക്തസ്രാവവും, സന്ധിവാതവും വായ്‌നാറ്റവും പല്ലുദ്രവിക്കലുമൊക്കെ മാറാന്‍ സഹായിക്കും. ഇത്തരത്തില്‍ നല്ലൊരു ഔഷധമായും ചെറുനാരങ്ങയെ ഉപയോഗിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ബാബു ജേക്കബ്
ഫോണ്‍: 95625 49231
Discussion about this post