ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുവാണ് കേരളത്തിലെ മഴക്കാലം. അതുകൊണ്ടുതന്നെ മനസ്സും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ കാലഘട്ടം. അതുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവികർ പത്തില പെരുമയെ കുറിച്ച് പറയുന്നത്. ആരോഗ്യപരിപാലനത്തിനായി കർക്കിടക കഞ്ഞി കുടിക്കുന്നത് ഇന്നൊരു വലിയ വിപണി തന്നെയായിട്ടുണ്ട്. എന്നാൽ കർക്കിടക കഞ്ഞി പോലെ തന്നെ പ്രധാനമാണ് പത്തിലക്കറിയും ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കറിയാണ് പത്തില തോരൻ.
10 ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരൻ ഔഷധഗുണങ്ങളാൽ ശ്രേഷ്ഠമാണ്. താള്,തകര, തഴുതാമ,ചേമ്പ്,പയറില, ചേനയില, കുമ്പളം, മത്തൻ, മുള്ളൻ ചീര,നെയ്യുണ്ണി തുടങ്ങിയവയാണ് പത്തിലകൾ.. പത്തിലകൾ ഒരുമിച്ച് കറിവെച്ച് കഴിക്കുന്നതാണ് ഉത്തമം. എന്നാൽ പത്തില്ലെങ്കിൽ കിട്ടിയ ഒന്നെങ്കിലും കറിവച്ച് കഴിക്കാം..
Discussion about this post