പപ്പായ കൃഷി നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ഇലകള്‍ വെളുത്തു ചുരുണ്ടുപോകുന്നത്. ഇതിന് കാരണം വൈറസ് രോഗങ്ങളാണ്. മുഞ്ഞകളും വെള്ളീച്ചകളുമാണ് വൈറസ് പരത്തുന്നത്. ഇവയെ നിയന്ത്രിക്കുക എന്നതാണ് വൈറസിനെ ചെറുക്കാനുള്ള പ്രധാന വഴി.
5 മില്ലി വേപ്പെണ്ണ, 1 ലിറ്റര്‍ വെള്ളം,10 ഗ്രാം സോപ്പ് മിശ്രിതം തളിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം സ്യൂഡോമോണസ് ലായനിയും (20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത്) തളിച്ചുകൊടുക്കണം. ഇത് രോഗബാധ കുറയ്ക്കാന്‍ സഹായിക്കും. നിംബിസിഡിന്‍ രണ്ടുമില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് തളിക്കുന്നതും ഉത്തമമാണ്. ഇതു കൂടാതെ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചു കൊടുക്കാം.
Discussion about this post