പശുക്കളെയും എരുമകളെയും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് കുരലടപ്പന്‍ അഥവാ താടവീക്കം. പാസ്റ്റുറല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് കുരലടപ്പന്‍ ഉണ്ടാക്കുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന ഈ അസുഖത്തിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വന്നാല്‍ മരണം സംഭവിക്കാം. പശുക്കള്‍, എരുമ, പോത്ത് എന്നീ മൃഗങ്ങളിലാണ് ഈ രോഗം കാണപ്പെടുന്നത്. എരുമകളിലും പോത്തുകളിലും രോഗസാധ്യത വളരെ കൂടുതലാണ്.
മനുഷ്യരിലേക്ക് പകരില്ലെങ്കിലും മറ്റു വളര്‍ത്തുമൃഗങ്ങളെ ബാധിക്കുമെന്നതിനാല്‍ കുരലടപ്പന്‍ രോഗത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അലഞ്ഞു നടക്കുന്ന പശുക്കളില്‍ അസുഖം കണ്ടെത്തിയാല്‍ അവ എളുപ്പം രോഗവാഹികളാകും. ഇത്തരം പശുക്കളെ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി പ്രതിരോധ കുത്തിവെയ്പ് എടുക്കണം്. രോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കണം മാത്രമല്ല സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിനാല്‍ അസുഖമുള്ളവയെ മാറ്റി പാര്‍പ്പിക്കുകയും വേണം. സ്ഥിരമായി രോഗബാധയുളള പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവയ്പും നല്‍കണം.
എരുമകളിലും ആടുകളിലും പന്നികളിലും മുയലുകളിലുമെല്ലാം രോഗം പടരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗം സ്ഥിരീകരിച്ചാല്‍ ആ പ്രദേശത്തെ എല്ലാ വളര്‍ത്തു മൃഗങ്ങള്‍ക്കും കുത്തിവയ്പ് നല്‍കണം. ഫാമുകളില്‍ രോഗം പടരാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുകയും വേണം.
പാസ്ചുറല്ല മള്‍ട്ടോസിഡ ബാക്ടീരിയകളാണ് രോഗത്തിന് കാരണം. പശുക്കളുടെ ശ്വസനനാളത്തിലാണ് ബാക്ടീരിയ പെരുകുന്നത്. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ്, കാലാവസ്ഥാ മാറ്റങ്ങള്‍, പോഷകാഹാരക്കുറവ്, വിരബാധ, താടഭാഗത്തുള്ള വീക്കം, പനി, കിതപ്പ്, തീറ്റയെടുക്കുന്നതില്‍ വിമുഖത എന്നിവയാണ് കുരലടപ്പന്റെ ലക്ഷണങ്ങള്‍. മഴക്കാലത്തോടനുബന്ധിച്ചാണ് താടവീക്കം കാണപ്പെടുന്നത്. രോഗം തടയാന്‍ ഫലപ്രദമായ പ്രതിരോധകുത്തിവയ്പ് ലഭ്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുകയെന്നതാണ് പ്രധാനം.
രക്തപരിശോധന വഴിയാണ് രോഗം നിര്‍ണ്ണയിക്കുന്നത്. ഓയില്‍ അഡ്ജുവെന്റ്, ബ്രോത്ത് ഇനത്തില്‍പ്പെടുന്ന പ്രതിരോധ കുത്തിവയ്പാണ് നല്‍കുന്നത്.
Discussion about this post