ഓണവിപണിയിൽ ഇക്കൊല്ലം തിളങ്ങിയത് കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും. ഇക്കൊല്ലം 1378 ടൺ പച്ചക്കറിയും 109 ടൺ പൂക്കളുമാണ് കുടുംബശ്രീ പ്രവർത്തകർ ഉത്പാദിപ്പിച്ചത്. ഇതിൽനിന്ന് നേടിയത് 40.44 കോടി രൂപ.
കഴിഞ്ഞവർഷം 28.47 കോടി രൂപയുടെ വരുമാനമാണ് കുടുംബശ്രീക്ക് ഉണ്ടായത്. ഓണം വിപണന മേളകൾ, ഓണസദ്യ, ഓണം ഗിഫ്റ്റ് ഹാമ്പർ വില്പന എന്നിവയിലൂടെയാണ് ഇത്രയും വരുമാനം കുടുംബശ്രീ നേടിയത്. സംരംഭകരും ജെഎൽജി അംഗങ്ങളും ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളാണ് ഓണ വിപണമേളകളിലൂടെ വിപണിയിലേക്ക് എത്തിച്ചത് ഇതിൽനിന്ന് കുടുംബശ്രീക്ക് 31.9 കോടി രൂപയാണ് നേട്ടം. 1,22,557 ഓണസദ്യകളുടെ ഓർഡർ കുടുംബശ്രീ സംരംഭകർ പൂർത്തിയാക്കി നൽകി ഇതിൽനിന്ന് രണ്ടുകോടിയിൽ അധികം വരുമാനം നേടി
Discussion about this post