കള പോലെ വളരുന്ന കുടങ്ങല്‍ ഔഷധഗുണമേറെയുള്ളതാണ്. ബുദ്ധിച്ചീരയെന്നും കുടങ്ങല്‍ അറിയപ്പെടുന്നു. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിന് കുടങ്ങല്‍ ഉത്തമമാണെന്നത് കൊണ്ടാണ് ബുദ്ധിച്ചീര എന്ന പേര് വന്നത്. അപ്പിയേസീ സസ്യകുടുംബത്തില്‍പ്പെട്ട കുടങ്ങള്‍ മുത്തിള്‍, കരിന്തക്കാളി, കരിമുത്തിള്‍, കുടകന്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്‌മി എന്നീ പേരുകളിലസും അറിയപ്പെടുന്നു.
നമ്മുടെ നാട്ടിലെ പാടത്തും പറമ്പിലുമെല്ലാം സുലഭമായി കാണുന്ന സസ്യമാണ് കുടങ്ങല്‍. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ മാത്രമല്ല, നേത്രരോഗം, കുടല്‍രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, കഫ പിതത് രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ബലക്ഷയം, ഹൃദയാരോഗ്യം എന്നിവയ്ക്കും ഉത്തമമായ ഔഷധമാണ്. കുടങ്ങല്‍ ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് അത്യുത്തമമാണ്. തോരനും സൂപ്പുമൊക്കെയുണ്ടാക്കാനും കുടങ്ങല്‍ ഉപയോഗിക്കാറുണ്ട്. തണ്ട്, ഇല, വേര് എന്നിവയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ ആണ് കുടങ്ങല്‍ ധാരാളമായി കണ്ടുവരുന്നത്. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്.
Discussion about this post