കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് വഴി ചേന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 15 മുതല്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. രണ്ട് പശ് യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, കമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, മില്‍ക്കിങ് മെഷിന്‍, കന്നുകാലിത്തൊഴുത്തുകള്‍, മിനറല്‍ മിക്ചര്‍, ക്ഷീര കര്‍ഷകര്‍ക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം എന്നീ പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നോര്‍ത്ത് പറവൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസിലെ ക്ഷീര വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഈ ഓഫീസില്‍ നിന്ന് ലഭിക്കും.
Discussion about this post