ഇന്ന് ലോക ക്ഷീര ദിനം. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ക്ഷീര കര്‍ഷകരും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്നതാണ് ക്ഷീര ദൂതന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകത്തിന്റെയും, തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ഈവ് ഡെവലപ്പേഴ്‌സ് വികസിപ്പിച്ചെടുത്തതാണ് ക്ഷീര ദൂതന്‍ മൊബൈല്‍ ആപ്. പ്രാദേശിക ഉപഭോക്താക്കളെയും ക്ഷീര കര്‍ഷകരെയും ബന്ധിപ്പിക്കുക എന്നതാണ് ഈ ആപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. ആപ്പ് വഴി ക്ഷീരകര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശയവിനിമയം നടത്താന്‍ സാധിക്കും. ഇതിന് പുറമെ ക്ഷീരകര്‍ഷകര്‍ക്ക് സമീപത്തുള്ള ഉപഭോക്താക്കളെ കണ്ടെത്താനും, ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ക്ഷീരകര്‍ഷകരെ കണ്ടെത്താനും ആപ്പ് സഹായിക്കും.
മൊബൈല്‍ ആപ്ലിക്കേഷന്‍ ക്ഷീര ദൂതന്‍(Ksheeradoothan) ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ആപ്ലിക്കേഷന്‍ തുറന്ന് Sign in with Google എന്ന നീല ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ജിമെയില്‍ ഐഡിയും പാസ്‌വേഡും നല്‍കി സൈന്‍ ഇന്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ പേജ് പൂരിപ്പിക്കുക.സബ്മിറ്റ് എന്ന നീല ബട്ടണില്‍ ക്ലിക്ക ചെയ്യുക.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ https://play.google.com/store/apps/details?id=dev.eve.ksheeradoothan ക്ലിക്ക് ചെയ്യുക.
Discussion about this post