ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ചെടിയാണ് കൃഷ്ണകിരീടം. ക്ലീറോഡെൻഡ്രോൺ പാനിക്കുലേറ്റം എന്നാണ് ശാസ്ത്രനാമം. ലാമിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. നിത്യഹരിത സസ്യങ്ങളാണ് ഇവ.
പിരമിഡ് പോലെയിരിക്കുന്ന പൂങ്കുലകൾ ഇവയുടെ പ്രത്യേകതയാണ്. 45 സെന്റീ മീറ്റർ വരെ നീളമുണ്ടാകും പൂങ്കുലകൾക്ക്. ഓറഞ്ചു കലർന്ന ചുവപ്പു നിറമാണ് പൂക്കൾക്ക്. കാണ്ഡം വഴിയാണ് പ്രത്യുൽപാദനം. പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി ഇവയെ വളർത്താറുണ്ട്.
കൊർസെറ്റിൻ, ലൂപ്പിയോൾ, റുട്ടിൻ, സൈറ്റൊസ്റ്റിറോൾ, തുടങ്ങിയ ഘടകങ്ങൾ ഈ ചെടിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ഇവയിൽ ഒത്തിരിയുണ്ട്. അതുകൊണ്ട് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ഇവയ്ക്കെന്ന് പഠനങ്ങളിൽ പറയുന്നു. ഒത്തിരി ഔഷധഗുണങ്ങളുള്ള സസ്യമാണ് കൃഷ്ണകിരീടം.
Discussion about this post