പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പോഷക സമൃദ്ധി മിഷന്റെ ഭാഗമായി 100 രൂപയ്ക്കുള്ള ഹൈബ്രിഡ് വിത്ത് കിറ്റ് കൃഷിഭവൻ വഴി സൗജന്യമായി വിതരണം ചെയ്യുന്നു. സ്ഥിരമായി ഒരു സീസണില്ലെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന ചെറുകിട കർഷകർ,കൃഷിക്കൂട്ടത്തിലെ അംഗങ്ങൾ, ക്ലസ്റ്റർ അടിസ്ഥാനത്തിൽ വാണിജ്യ കൃഷി ചെയ്യുന്ന കർഷകർ എന്നിവർക്കാണ് ഹൈബ്രിഡ് വിത്ത് കിറ്റ് നൽകുക.
ഇതോടൊപ്പം ഒന്നിന് മൂന്നു രൂപ വിലയുള്ള മുളക്, വഴുതന, തക്കാളി, കൊത്തമര, ബീൻസ്,പയർ, വെണ്ട ശീതകാല പച്ചക്കറികൾ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും വിതരണത്തിലുണ്ട്. 50 സെന്റിൽ കൂടുതൽ കൃഷി ചെയ്യുന്ന ചെറുകിട കർഷകർ പദ്ധതി ആനുകൂല്യത്തിന് അർഹരാണ്.
Hybrid seeds will be distributed; small farmers cultivating more than 50 cents are eligible for Government scheme benefits
Discussion about this post