1. കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്നതും കർഷകർക്ക് വിവിധങ്ങളായ കൃഷിപ്പണികൾ ചെയ്തു നൽകുന്നതുമായ അഗ്രോ സർവീസ് സെന്ററിലേക്ക് കൃഷിപ്പണികൾ അറിയുന്ന 18നും 50നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ട്രാക്കറ്റർ പ്രവർത്തിപ്പിക്കാൻ അറിയുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-9495476141.
2. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്ലാവ്, മാവ്, റംബൂട്ടാൻ, സപ്പോട്ട എന്നിവയുടെ ബഡ് തൈകൾ, സീഡ്ലസ് നാരകം, കവുങ്ങ്, അഗത്തി പച്ചക്കറി ഇനങ്ങളായ വഴുതന, വെണ്ട, തക്കാളി, പയർ എന്നിവയുടെ തൈകളും വില്പനയ്ക്ക് സജ്ജമായിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് O469-2661821, 8078572094 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
3. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ കൂർക്ക തലകൾ വില്പനയ്ക്ക് സജ്ജമായിരിക്കുന്നു. ഒരു കൂർക്ക തലയ്ക്ക് ഒരു രൂപ നിരക്കിൽ ലഭ്യമാണ്.വിൽപന സമയം 9 മണി മുതൽ 4 മണി വരെയാണ്.
4. റബ്ബർ ബോർഡിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ ട്രെയിനിയായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ഇതിന് അഗ്രികൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം താല്പര്യമുള്ളവർ ഈ മാസം ഇരുപത്തിനാലാം തീയതി രാവിലെ 10 മണിക്ക് കോട്ടയത്തുള്ള റബർബോർഡ് കേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെൻറ് ജോയിൻ ഡയറക്ടർ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-0481 2301231,0481-2574903.
5. തൃശ്ശൂർ കൊക്കാല യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റലിൽ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ആറുമാസം കാലദൈർഘ്യം ഉള്ള സ്റ്റൈപെന്ററി ട്രെയിനിങ് ഓൺ ലേബർ ടെക്നിക്സ്, ഫാർമസി ആൻഡ് നഴ്സിംഗ് കോഴ്സ് പഠിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഓഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക് ഈ സ്ഥാപനത്തിൽ വച്ച് നടത്തുന്ന ഇൻറർവ്യൂവിൽ നേരിട്ട് പങ്കെടുക്കണം അനിമൽ ഹസ്ബൻഡറി, പൗൾട്രി സയൻസ്, ഡയറി സയൻസ് തുടങ്ങിയ കോഴ്സുകളിലേക്ക് ഹയർസെക്കൻഡറി പാസ്സായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ 0487-2423115
6. ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രവും വഴിക്കടവ് ഗ്രാമപഞ്ചായത്തും സംയുക്തമായി ഈ മാസം 27 ന് ശനിയാഴ്ച ആടുവളർത്തൽ എന്ന വിഷയത്തിൽ ഓഫ് ക്യാമ്പസ് പരിശീലനം നടത്തുന്നു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് രാവിലെ 10 മുതൽ 5 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നു താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ-9846075281.
7. ട്രൈക്കോഡർമ, സ്യൂഡോമോണസ്, ബിവേറിയ തുടങ്ങിയ ജീവാണുവളങ്ങൾ മണ്ണുത്തിയിലെ സെയിൽസ് സെൻറർ, വെള്ളാനിക്കരയിൽ സെൻട്രൽ നഴ്സറി, ഹോർട്ടികൾച്ചർ കോളേജിലെ BCCP യൂണിറ്റ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ ലഭ്യമാണ്.
8. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമായ പ്രത്യുൽപാദനശേഷിയുള്ള ജാപ്പനീസ് കാട കുഞ്ഞുങ്ങൾ ഏട്ട് രൂപ നിരക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ- 0479-2452277, 9495805541.
9. കേരള കാർഷിക സർവകലാശാലയുടെ സെൻട്രൽ നേഴ്സറിയിൽ മോഹിത് നഗർ ഇനത്തിൽപ്പെട്ട അടയ്ക്ക തൈകൾ ഒന്ന് 35 രൂപ നിരക്കിലും വേരുപിടിപ്പിച്ച പന്നിയൂർ ഒന്ന് കുരുമുളക് തൈകൾ ഒന്ന് 10 രൂപ നിരക്കിലും ലഭ്യമാണ്. തൈകൾ ആവശ്യമുള്ളവർക്ക് വിളിക്കാം -0487-2438622.
10. ആലപ്പുഴ ജില്ലയിലെ ചേർത്തല സൗത്ത് കൃഷിഭവനിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പയർ, വെണ്ട, മുളക്, വഴുതന തുടങ്ങിയവയുടെ പച്ചക്കറി തൈകൾ കൃഷിഭവനിൽ വിതരണത്തിന് ലഭ്യമായിട്ടുണ്ട്. ആവശ്യമുള്ളവർ കൃഷിഭവനിൽ നേരിട്ട് എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
Discussion about this post