കൊടോ മില്ലറ്റ് എന്നാണ് വരക് അറിയപ്പെടുന്നത്. നേപ്പാൾ, ഇന്ത്യ, ഇൻഡോനേഷ്യ, വിയറ്റ്നാം, ഫിലിപ്പൈൻസ്, തായ്‌ലാൻഡ്, എന്നിവിടങ്ങളിലായി ജനിച്ച വരകിന്റെ ശാസ്ത്രനാമം പാസ്പാലം സ്ക്രോബിക്കുലേറ്റം എന്നാണ്. ഡെക്കാൻ സമതലങ്ങളിലെ പ്രധാന ഭക്ഷ്യ സ്രോതസ്സാണ് വരക്. ഒരു ഹെക്ടറിൽ നിന്ന് 450 കിലോഗ്രാം മുതൽ 900 കിലോഗ്രാം വരെ ധാന്യം ലഭിക്കുന്ന ഇവയ്ക്ക് മറ്റു വിളകളെ അപേക്ഷിച്ച് വരൾച്ചയെ അതിജീവിക്കാനുള്ള കഴിവും കൂടുതലാണ്.
നാലടി വരെ ഉയരം വയ്ക്കുന്ന പുൽച്ചെടിയാണ് വരക്. പോയെസിയെ സസ്യകുടുംബത്തിലെ അംഗമാണ്. മില്ലറ്റുകൾ എന്നറിയപ്പെടുന്ന ചെറുധാന്യങ്ങളിൽ ഒനന്നാണിവ. 4 മുതൽ 9 സെന്റീമീറ്റർ വരെ നീളമുണ്ടാകും കതിർക്കുലകൾക്ക്. വളരെ ചെറിയ ധാന്യമാണ് ഇവയുടെ.
വരക് ഉണക്കിപ്പൊടിച്ച് പുഡ്ഡിംഗ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളിൽ അരി പോലെ വേവിച്ചും കഴിക്കുന്നു. നെല്ലിനും ഗോതമ്പിനും പകരമായി ഉപയോഗിക്കാവുന്ന ഉത്തമ ധാന്യമാണ് വരക്.
നെല്ലിനെയും ഗോതമ്പിനെയും അപേക്ഷിച്ച് നാരുകളുടെ അളവ് വരകിൽ ഒത്തിരി കൂടുതലാണ്. 38 ശതമാനത്തോളം നാരുകളുണ്ട് വരകിൽ. ഒമ്പത് ശതമാനത്തോളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട് ഇവയിൽ. അതുപോലെതന്നെ ഇരുമ്പും കാൽസ്യവും അടങ്ങിയിട്ടുണ്ട്. പോളിഫിനോളുകളുടെയും ആന്റിഓക്സിഡന്റുകളുടെ അളവും കൂടുതലാണ്. പ്രമേഹ രോഗികൾക്ക് വളരെ പ്രയോജനപ്രദമാണ് ഇവ.
Discussion about this post